24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പിഎഫ്‌ ശമ്പളപരിധി 21,000 രൂപയാക്കുന്നു.
Kerala

പിഎഫ്‌ ശമ്പളപരിധി 21,000 രൂപയാക്കുന്നു.

പ്രോവിഡന്റ്‌ ഫണ്ടിൽ അംഗങ്ങളാകാനുള്ള ശമ്പളപരിധി ഉയർത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ 15,000 രൂപയാണ്‌ പ്രതിമാസ വേതനപരിധി. ഇത്‌ 21,000 രൂപയായി ഉയർത്തുമെന്നാണ്‌ സൂചന. കൂടുതൽ ജീവനക്കാരെ ചേർക്കാനാണ്‌ പരിധി ഉയർത്തുന്നതെന്ന്‌ തൊഴിൽ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. പിഎഫ്‌ ഫണ്ടിലേക്ക്‌ തൊഴിലാളിയും തൊഴിലുടമയും അടയ്‌ക്കേണ്ട വിഹിതവും വർധിക്കും. 2014ലാണ്‌ ശമ്പളപരിധി 6500ൽനിന്ന്‌ 15,000 രൂപയാക്കിയത്‌. ശമ്പളപരിധി വീണ്ടും ഉയർത്താൻ വിഗദ്‌ധ സമിതിക്ക്‌ തൊഴിൽ മന്ത്രാലയം രൂപംനൽകും. നിലവിൽ ഇഎസ്‌ഐ പദ്ധതിക്കുള്ള ഉയർന്ന ശമ്പളപരിധി 21,000 രൂപയാണ്‌. ഇതിനനുസരിച്ച്‌ ശമ്പളപരിധി ഉയർത്തിയാൽ 75 ലക്ഷം ജീവനക്കാർ കൂടി പദ്ധതിയുടെ ഭാഗമാകും. നിലവിൽ 6.8 കോടി പേർ പിഎഫ്‌ അംഗങ്ങളാണ്‌.

Related posts

മൈക്ക് ഉപയോഗം മൂലമുള്ള ശബ്‌ദമലിനീകരണം തടയണം; ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി

Aswathi Kottiyoor

തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം; പ്രധാനമന്ത്രിക്ക് കത്തയച്ചു

Aswathi Kottiyoor

മുഖ്യമന്ത്രിതല ചർച്ച ; പ്രതീക്ഷയർപ്പിച്ച്‌ കർണാടകം ; മൂന്ന്‌ പ്രധാന സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാര, സാംസ്കാരിക ബന്ധത്തിന്‌ കുതിപ്പാകും.*

Aswathi Kottiyoor
WordPress Image Lightbox