24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • കുടിയേറ്റ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയമസഭാ സമിതിയെ നിയമിക്കണം കേരള കോണ്‍ഗ്രസ് (എം)
Kelakam

കുടിയേറ്റ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയമസഭാ സമിതിയെ നിയമിക്കണം കേരള കോണ്‍ഗ്രസ് (എം)

ഇരിട്ടി: കൊട്ടിയൂര്‍ മേഖലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളെ റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി 177.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി 2020- ല്‍ വനംവകുപ്പ് ഇറക്കിയ അവ്യക്തതയും അശാസ്ത്രീയവുമായ ഉത്തരവ് ഇതുവരെയും തിരുത്താത്ത നടപടിയില്‍ കേരള കോണ്‍ഗ്രസ് (എം) പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
ഈ ഉത്തരവ് പ്രകാരം അഞ്ച് സെന്റ് മുതല്‍ അഞ്ച് ഏക്കര്‍ വരെയുള്ള കുടുംബത്തിന് 15 ലക്ഷം രൂപയാണ് ലഭിക്കുക. ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരില്‍ വ്യത്യസ്ത പ്രമാണങ്ങള്‍ ഉണ്ടെങ്കിലും 15 ലക്ഷം രൂപ മാത്രമേ നല്‍കുകയുള്ളൂ എന്ന വനം വകുപ്പിന്റെ നിലപാട് നീതിരഹിതമാണ്. ഒരു ഏക്കര്‍ വരെയുള്ള സ്ഥലമുടമകള്‍ക്ക് 20 ലക്ഷവും പിന്നീട് വരുന്ന ഒരോ ഏക്കറിനും 20 ലക്ഷം രൂപ വെച്ചും നല്‍കി കര്‍ഷകരെ സഹായിക്കാനും ഒരു കുടുംബത്തില്‍ വ്യത്യസ്ത പ്രമാണങ്ങള്‍ ഉണ്ടെങ്കില്‍ പ്രത്യേക യൂണിറ്റായി കണ്ട് സഹായം നല്‍കുവാനും ആവശ്യമായ നടപടി വനംവകുപ്പ് സ്വീകരിക്കണം.
420 കെവി വൈദ്യുതി ലൈന്‍ കര്‍ഷകരായ ഭൂവുടമകളുടെ സമ്മതമില്ലാതെ സര്‍വ്വേ നടത്തുകയും കൃത്യമായ നഷ്ടപരിഹാരം നല്‍കാതെ പണി ആരംഭിക്കുവാനുമുള്ള തീരുമാനത്തെയും ബഫര്‍ സോണ്‍ വിഷയവും പഠിച്ച് പരിഹരിക്കുവാന്‍ നിയമസഭാ അംഗങ്ങളും റവന്യൂ ഫോറസ്റ്റ് വകുപ്പ് സെക്രട്ടറിമാരും അടങ്ങുന്ന സമിതി അടിയന്തരമായി നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുവാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിപിന്‍ തോമസ് അധ്യക്ഷത വഹിച്ചു. തോമസ് മാലത്ത്, അല്‍ഫോന്‍സ് കളപ്പുര, ബെന്നിച്ചന്‍ മഠത്തിനകം, ജോസ് മാപ്പിളപറമ്പില്‍, ജോസ് കിഴക്കേപ്പടവത്ത്, അബ്രാ ഹംപാരിക്കാപള്ളി, അപ്പച്ചന്‍ ആനിത്തോട്ടം, ജോര്‍ജ് മാത്യു, ജോജി പുനമറ്റം, സന്തോഷ് സെബാസ്റ്റ്യന്‍, മാത്യു പുളിക്കകുന്നേല്‍, ജോണി കാവുങ്കല്‍, അബ്രാഹം കല്ലംമാരി, ബ്രിട്ടോ ജോസ്, മാത്യു കൊച്ചുതറ, ഗര്‍വാസിസ് കേളിമറ്റം, ജോണ്‍ മേമന, ഷൈജു കുന്നോല, ഡോ. ത്രേസ്യാമ്മ കോങ്ങോല, കെ.ജി. ജോസഫ്, കെ.കെ.വിനോദ്, തോമസ് വടശ്ശേരി, ജെസ്സി മോള്‍ വാഴപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

Related posts

ഓപ്പൺ ന്യൂസ് പ്രേക്ഷകർക്കായ് ഒരുക്കിയ ബംബർ സമ്മാന പദ്ധതി വിശദീകരണം.*

അടക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ ഫിനിഷ് സ്കൂൾ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു………..

Aswathi Kottiyoor

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ ധര്‍ണ സമരം നടത്തി.

Aswathi Kottiyoor
WordPress Image Lightbox