കുവൈറ്റിൽ ജനസംഖ്യ 44 ലക്ഷം കടന്നു. രാജ്യത്തെ ആകെ ജനസംഖ്യ 44,64000 ആണ്. ഇതിൽ 15 ലക്ഷം സ്വദേശികളും 29.5 ലക്ഷം വിദേശികളുമാണെന്ന് സിവിൽ ഇൻഫർമേഷൻ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നു.
35 ശതമാനം സ്വദേശികളും 65 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം. വിദേശികളിൽ പത്ത് ലക്ഷത്തിലേറെ പേർ ഇന്ത്യക്കാരാണ്. ഏറ്റവും ജനസാന്ദ്രത ഏറിയ പ്രദേശം ഫർവാനിയ ഗവർണറേറ്റാണ്.
സ്വദേശികളും പ്രവാസികളുമായി 11 ലക്ഷത്തിലേറെ പേർ ഫർവാനിയയിൽ താമസിക്കുന്നുണ്ട്. ജനസംഖ്യാ സാന്ദ്രതയുടെ കാര്യത്തിൽ അഹമ്മദി ഗവർണറേറ്റ് രണ്ടാം സ്ഥാനത്തും ഹവല്ലി മൂന്നാമതുമാണെന്ന് സിവിൽ ഇൻഫർമേഷൻ അറിയിച്ചു.