25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നോട്ടപ്പുള്ളിയാകുമെന്ന്‌ ഭയം: ജാമ്യം നൽകാൻ ജഡ്‌ജിമാർക്ക്‌ ആശങ്കയെന്ന് ചീഫ്‌ ജസ്റ്റിസ്‌
Kerala

നോട്ടപ്പുള്ളിയാകുമെന്ന്‌ ഭയം: ജാമ്യം നൽകാൻ ജഡ്‌ജിമാർക്ക്‌ ആശങ്കയെന്ന് ചീഫ്‌ ജസ്റ്റിസ്‌

ന്യൂഡൽഹി> വ്യക്തിപരമായി ലക്ഷ്യമിടുമോ എന്ന ഭയംമൂലം കേസുകളിൽ ജാമ്യം നൽകാൻ ജില്ലാ ജഡ്‌ജിമാർക്ക്‌ ആശങ്കയുണ്ടെന്ന്‌ തുറന്നടിച്ച്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌. ഇതിനാൽ മേൽക്കോടതികളിൽ ജാമ്യാപേക്ഷകളുടെ പ്രളയമാണെന്നും കേന്ദ്രനിയമമന്ത്രി കിരൺ റിജിജുവിനെ വേദിയിലിരുത്തി ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു.

ചീഫ്‌ ജസ്റ്റിസായി ചുമതലയേറ്റ ചന്ദ്രചൂഡിന അനുമോദിക്കാൻ ഇന്ത്യൻ ബാർ കൗൺസിൽ വിളിച്ച യോഗത്തിലാണ്‌ രാജ്യത്തിന്റെ നിലവിലെ അവസ്ഥ പ്രതിഫലിക്കുന്ന തുറന്നുപറച്ചിലുണ്ടായത്‌. ജുഡീഷ്യറി പല്ലില്ലാത്തതും പ്രവർത്തനരഹിതവുമായ ഒന്നാകാതിരിക്കാൻ ഈ ഭയത്തെ അഭിമുഖീകരിച്ചേ മതിയാകൂവെന്നും ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു. പുതിയ ജഡ്‌ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാർശകളിൽ കേന്ദ്ര സർക്കാർ അടയിരിക്കുന്നെന്ന കോടതിയുടെ അതിരൂക്ഷ വിമർശത്തിനിടെയാണ്‌ കേന്ദ്രമന്ത്രിയും ചീഫ്‌ ജസ്റ്റിസും ഒരേ വേദിയിൽ എത്തിയത്‌.ജഡ്‌ജിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയം തീരുമാനങ്ങളെ എതിർത്ത്‌ അഭിഭാഷകർ സമരം പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുന്നത്‌ അഭിലഷണീയമല്ലെന്ന്‌ ചടങ്ങിൽ സംസാരിച്ച റിജിജു പറഞ്ഞു.

Related posts

മഴ തകർത്തുപെയ്‌തത്‌ കാസർകോട്ടും കണ്ണൂരും; കുറവ് തിരുവനന്തപുരത്ത്

Aswathi Kottiyoor

ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും: മുഖ്യമന്ത്രി.

Aswathi Kottiyoor

വ​ർ​ധി​പ്പി​ച്ച ബ​സ് ചാ​ർ​ജ് കു​റ​യ്ക്കാ​ൻ സ​മ്മ​ർ​ദം

Aswathi Kottiyoor
WordPress Image Lightbox