23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സഹപാഠിക്കൊരു സ്നേഹ വീടിൻ്റെ താക്കോൽദാനം നടത്തി
Iritty

സഹപാഠിക്കൊരു സ്നേഹ വീടിൻ്റെ താക്കോൽദാനം നടത്തി

ഇരിട്ടി: ഇരിട്ടി മഹാത്മ ഗാന്ധി കോളേജ് രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി മുണ്ടയാംപറമ്പിൽ കോളേജിലെ ഒരു വിദ്യാർത്ഥിയുടെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സഹപാഠിക്കൊരു സ്നേഹ വീടിൻ്റെ താക്കോൽദാനം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവ്വഹിച്ചു . സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു . വീട് നിർമ്മിക്കാൻ സ്ഥലം സൗജന്യമായി നൽകിയ എടുർ സ്വദേശി അബ്രഹാം പാരിക്കാപ്പള്ളിയെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് സ്വരൂപിച്ച 7 ലക്ഷം രൂപ ചെലവിലാണ് കോളേജിലെ കായിക താരം കൂടിയായ വിദ്യാർത്ഥിയുടെ കുടുംബത്തിന് വിട് നിർമ്മിച്ച് നൽകിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ, പഞ്ചായത്ത് പ്രസിഡൻ്റ് കുര്യച്ചൻ പൈമ്പള്ളിക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി ജോൺ, പഞ്ചായത്ത്മെമ്പർ മിനി വിശ്വനാഥൻ, ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി ജന.സിക്രട്ടറി എൻ. അശോകൻ, എം.ജി. മുൻ പ്രിൻസിപ്പൽ ഡോ. വി. അജിത, ഡോ. റജി പായിക്കാട്ട്, എൻ. സത്യാനന്ദൻ, കെ. വത്സരാജ്, ഇ. രജീഷ്, ടി.ഒ. മാത്യു, ശ്രാവൺ കൃഷ്ണ , വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.എം. വേണുഗോപാൽ,എ.കെ. രാജു, ആന്റോ ജോർജ്ജ്, കെ.സിസി. ജോസഫ് മാസ്റ്റർ, തുടങ്ങിയവർ പങ്കെടുത്തു. കോളേജ് മാനേജർ സി.വി. ജോസഫ് സ്വാഗതവും സംഘാടകസമിതി കൺവീനർ പി.പി. അനിൽകുമാർ നന്ദിയും പറഞ്ഞു.

Related posts

ഗോണിക്കുപ്പയിൽ മലയാളികളായ കാർ യാത്രികരെ തടഞ്ഞ് പണം കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ

Aswathi Kottiyoor

‘യുദ്ധം ലഹരിക്കെതിരെ’ എം എസ് എഫ് ക്യാമ്പയിന് തുടക്കമായി

Aswathi Kottiyoor

സക്കീർഹുസൈൻ പര്യടനം നടത്തി………

Aswathi Kottiyoor
WordPress Image Lightbox