24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • നിർമാണ പ്ര​വൃ​ത്തി​ക​ളു​ടെ നി​ര​ക്കും വ​ർ​ധി​പ്പി​ക്കു​ന്നു
kannur

നിർമാണ പ്ര​വൃ​ത്തി​ക​ളു​ടെ നി​ര​ക്കും വ​ർ​ധി​പ്പി​ക്കു​ന്നു

ക​ണ്ണൂ​ർ: നി​ർ​മാ​ണ​വ​സ്തു​ക്ക​ളു​ടെ ഭീ​മ​മാ​യ വി​ല​വ​ർ​ധ​ന​വി​നു പി​ന്നാ​ലെ മേ​ഖ​ല​യി​ലെ പ്ര​വൃ​ത്തി​ക​ളു​ടെ നി​ര​ക്കും വ​ർ​ധി​പ്പി​ക്കു​ന്നു. കൂ​ലി ജ​നു​വ​രി മു​ത​ൽ പ​ത്തു ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ക​ൺ​സ്ട്ര​ക്‌​ഷ​ൻ വ​ർ​ക്കേ​ഴ്സ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യ​ഷ​ൻ (സി​ഡ​ബ്ല്യൂ​എ​സ്എ) ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ജ​നു​വ​രി മു​ത​ൽ ഒ​രു സ്ക്വ​യ​ർ ഫീ​റ്റ് ബെ​ൽ​റ്റ് ബീം ​നി​ർ​മി​ക്കു​ന്ന​തി​ന് 70 രൂ​പ ഈ​ടാ​ക്കും. ഇ​പ്പോ​ഴി​ത് 60 രൂ​പ​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ ഓ​രോ പ്ര​വൃ​ത്തി​ക്കും അ​ഞ്ചു മു​ത​ൽ പ​ത്തു ശ​ത​മാ​നം വ​രെ വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എ. ​വേ​ണു​ഗോ​പാ​ലും ഇ. ​ച​ന്ദ്ര​നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കോ​വി​ഡ​ന​ന്ത​രം നി​ർ​മാ​ണ​വ​സ്തു​ക്ക​ളു​ടെ അ​മി​ത​മാ​യ വി​ല​ക്ക​യ​റ്റം മേ​ഖ​ല​യെ ത​ക​ർ​ത്തി​രി​ക്കു​ക​യാ​ണ്. നി​ർ​മാ​ണ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ യാ​തൊ​രു ഇ​ട​പെ​ട​ലും ന​ട​ത്തു​ന്നി​ല്ല. ഇ​തു​കാ​ര​ണം നി​ർ​മാ​ണ​മേ​ഖ​ല പാ​ടെ നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​ണ്. മൂ​ന്നു വ​ർ​ഷ​ത്തി​ന് മു​ന്പു​ള്ള നി​ര​ക്കി​ലാ​ണ് സി​ഡ​ബ്ല്യു​എ​സ് ഇ​പ്പോ​ഴും ജോ​ലി​ക​ൾ ഏ​റ്റെ​ടു​ത്തു ചെ​യ്യു​ന്ന​ത്.
നി​ർ​മാ​ണ​ജോ​ലി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന പ​ണി സാ​ധ​ന​ങ്ങ​ളാ​യ പ​ല​ക, മു​ള, ജാ​ക്കി, സ്പാ​ൻ, ഷീ​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യി​ന​ത്തി​ലും വ​ന്ന വ​ർ​ധ​ന​വ് കാ​ര​ണം നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി. ​ദാ​മോ​ദ​ര​ൻ, കെ. ​ര​ഞ്ജി​ത്ത്, ടി. ​പ്ര​വീ​ൺ കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

നിർമാണപ്രവൃത്തികളുടെ 2023 ജ​നു​വ​രി മു​ത​ലു​ള്ള വർധിപ്പിച്ച നിരക്ക്

സ്ക്വ​യ​ർ​ഫീ​റ്റ് റേ​റ്റ്-
താ​ഴ​ത്തെ നി​ല
ത​റ​യ്ക്ക് മു​ക​ളി​ൽ ബെ​ൽ​റ്റ്- 1 സ്ക്വ​യ​ർ ഫീ​റ്റ് -70
ലി​ന്‍റ​ൽ ആ​ൻ​ഡ് ലി​ന്‍റ​ൽ ബെ​ൽ​റ്റ് ബീം- 1 ​സ്ക്വ​യ​ർ ഫീ​റ്റ് – 70
സ​ൺ​ഷെ​യ്ഡ് ലെ​വ​ൽ, മെ​യി​ൻ സ്ലാ​ബ് ലെ​വ​ൽ -1 സ്ക്വ​യ​ർ ഫീ​റ്റ്- 70
സ​ൺ​ഷെ​യ്ഡ് ക​ട്ടിം​ഗ് R/F- 1 സ്ക്വ​യ​ർ ഫീ​റ്റ് -80
ച​രി​വ് സ​ൺ​ഷെ​യ്ഡ്- 1 സ്ക്വ​യ​ർ ഫീ​റ്റ് -90
ഡി​സൈ​ന​ർ കോ​ളം, ആ​ർ​ച്ച്ബീം (എ​ക്സ്ട്രാ ചാ​ർ​ജ്)
സ്റ്റെ​യ​ർ കെ​യ്സ് ഓ​ർ​ഡി​ന​റി 1 മീ​റ്റ​ർ വ​രെ ഒ​രു സ്റ്റെ​പ്പി​ന് – 900
സ്റ്റെ​യ​ർ കെ​യ്സ് ഓ​ർ​ഡി​ന​റി 1 മീ​റ്റ​ർ മു​ത​ൽ 1.80 വ​രെ ഒ​രു സ്റ്റെ​പ്പി​ന് -1200
മ​ട​ക്ക് സ്റ്റെ​പ്പ് 1 മീ​റ്റ​ർ വ​രെ ഒ​രു സ്റ്റെ​പ്പി​ന് -1100
മ​ട​ക്ക് സ്റ്റെ​പ്പ് 1 മീ​റ്റ​ർ മു​ത​ൽ 1.80 വ​രെ ഒ​രു സ്റ്റെ​പ്പി​ന് -1800
മെ​യി​ൻ സ്ലാ​ബ് ര​ണ്ട് വ​ശം (40 സെ.​മീ) ച​രി​വ്- 1 സ്ക്വ​യ​ർ ഫീ​റ്റ് – 100
മെ​യി​ൻ സ്ലാ​ബ് മൂ​ന്ന് വ​ശം (40സെ.​മീ) ച​രി​വ്-1 സ്ക്വ​യ​ർ ഫീ​റ്റ് – 130
മെ​യി​ൻ സ്ലാ​ബ് ഓ​ട്ക​ട്ട് മോ​ഡ​ൽ – സ്ക്വ​യ​ർ​ഫീ​റ്റ് – 140
പ്ലി​ന്‍റ് ഏ​രി​യ റേ​റ്റ് (ലേ​ബ​ർ)
കു​ഴി​യാ​ട്ട മു​ത​ൽ തേ​പ്പ് വ​രെ (ത​റ ബെ​ൽ​റ്റി​ന് എ​ക്സ്ട്രാ ചാ​ർ​ജ്) – 460
കു​ഴി​യാ​ട്ട മു​ത​ൽ വാ​ർ​ഫ് വ​രെ (തേ​പ്പ് ഇ​ല്ലാ​തെ) – 360
ത​റ​യ്ക്ക് മു​ക​ളി​ൽ തേ​പ്പ് വ​രെ – 360
ത​റ​യ്ക്ക് മു​ക​ളി​ൽ വാ​ർ​ഫ് വ​രെ (ത​റ​ബെ​ൽ​റ്റ് എ​ക്സ്ട്രാ ചാ​ർ​ജ്) തേ​പ്പ് ഇ​ല്ലാ​തെ – 280
ത​റ​യ്ക്ക് മു​ക​ളി​ൽ വാ​ർ​ഫ് മാ​ത്രം (ക​ല്ല്, തേ​പ്പ് പ​ണി ഇ​ല്ലാ​തെ) -180
ഫൗ​ണ്ടേ​ഷ​ൻ ഒ​രു മീ​റ്റ​റി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ എ​ക്സ്ട്രാ ചാ​ർ​ജ് കൊ​ടു​ക്ക​ണം. ഡി​സൈ​ൻ വ​ർ​ക്കി​നും എ​ക്സ്ട്രാ ചാ​ർ​ജ് ഈ​ടാ​ക്കും

Related posts

വാക് ഇൻ ഇൻറർവ്യു.

Aswathi Kottiyoor

കി​ളിശ​ല്യം നെ​ൽക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി

Aswathi Kottiyoor

വനിതാ കമ്മീഷൻ അദാലത്ത്: 12 പരാതികൾ തീർപ്പാക്കി

Aswathi Kottiyoor
WordPress Image Lightbox