24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • കണ്ണൂർ കോർപറേഷൻ പ്രീപെയ്ഡ് ഓട്ടോ സംവിധാനം. നഗരപരിധി സംബന്ധിച്ച് ധാരണയായി.
kannur

കണ്ണൂർ കോർപറേഷൻ പ്രീപെയ്ഡ് ഓട്ടോ സംവിധാനം. നഗരപരിധി സംബന്ധിച്ച് ധാരണയായി.

കണ്ണൂര്‍: കണ്ണൂർ നഗരത്തില്‍ പ്രീപെയ്ഡ് ഓട്ടോ സംവിധാനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് പോലീസ് അധികാരികള്‍, റവന്യു, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍, ഓട്ടോ തൊഴിലാളി സംഘടനാനേതാക്കള്‍ എന്നിവരുടെ യോഗം കോര്‍പ്പറേഷന്‍ ഓഫീസില്‍ ചേര്‍ന്നു. പ്രീപെയ്ഡ് ഓട്ടോ സംവിധാനത്തിനുള്ള നഗരപരിധി താഴെ പറയും പ്രകാരം പുനക്രമീകരിക്കുന്നതിന് ധാരണയായി.
തലശ്ശേരി ഭാഗത്ത് മേലെച്ചൊവ്വ വരെയും തളിപ്പറമ്പ് ഭാഗത്ത് വനിതാ കോളേജ് വരെയും അഴീക്കല്‍ ഭാഗം ചാലാട് വരെയും പയ്യാമ്പലം ഭാഗം കാനത്തൂര്‍ കാവ് വരെയും സിറ്റി ഭാഗം കുറുവ റോഡ് ജംഗ്ഷന്‍ വരെയും കക്കാട് ഭാഗം അരയാല്‍ത്തറ വരെയും തളാപ്പ് ഭാഗം ലളിത സര്‍വ്വീസ് സെന്‍റര്‍ വരെയും ആക്കി ക്രമീകരിക്കുന്നതിന് ധാരണയായി. യോഗത്തില്‍ മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ.ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലീഹ് മഠത്തില്‍, ടി രവീന്ദ്രന്‍, വി കെ ഷൈജു, പ്രകാശന്‍ പയ്യനാടന്‍, ബീബി, കണ്ണൂര്‍ ട്രാഫിക് എസ്.ഐ മനോജ് കുമാര്‍ വി വി, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ വില്‍സണ്‍ പി.ജെ, അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍ എന്‍.കെ, ട്രാഫിക് എ.എസ്.ഐ ബാബുരാജന്‍ പി വി, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ ശൈലേന്ദ്രന്‍, വിവിധ ഓട്ടോ തൊഴിലാളി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 252 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി…………

Aswathi Kottiyoor

കൊവിഡ് കാലമായിരുന്നിട്ട് പോലും സംസ്ഥാനത്ത് മരണങ്ങൾ കുറഞ്ഞതായി ആരോഗ്യമന്ത്രി……….

Aswathi Kottiyoor

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
WordPress Image Lightbox