കണ്ണൂർ: വനംവകുപ്പ് നടപ്പാക്കിവരുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി സംബന്ധിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പൊതുജനങ്ങൾക്ക് ബോധവത്കരണത്തിനും സംശയനിവാരണത്തിനുമുളള ക്ലാസ് നവംബർ 10ന് രാവിലെ 11 ന് കണ്ണൂർ കണ്ണോത്തുംചാലിലെ വനശ്രീ കോപ്ലക്സിൽ നടക്കും. മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വനത്തിനകത്തും വനത്തിനോട് ചേർന്നുമുള്ള പട്ടികവർഗേതര കുടുംബങ്ങളെ പ്രതിഫലം നൽകി പുനരധിവസിപ്പിക്കുന്ന കിഫ്ബി-ആർകെഡിപി പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. താത്പര്യമുള്ളവർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കണ്ണൂർ -04972 704 808, റേഞ്ച് ഫോറസ്റ്റ് ഓഫീസ്, കൊട്ടിയൂർ -0490 2 302 015, റേഞ്ച് ഫോറസ്റ്റ് ഓഫീസ്, തളിപ്പറമ്പ് -0460 2 206696, റേഞ്ച് ഫോറസ്റ്റ്ഓഫീസ്, കണ്ണവം -0490 2300 971 എന്നിവിടങ്ങളിൽ ബന്ധപ്പെടണം.