24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ബിജു തേങ്കുടിക്ക്‌ സമർപ്പണം; പുതിയ കടന്നൽ ‘ടിഫിയ ബിജുയി’
Peravoor

ബിജു തേങ്കുടിക്ക്‌ സമർപ്പണം; പുതിയ കടന്നൽ ‘ടിഫിയ ബിജുയി’

പേരാവൂർ> കോഴിക്കോട്ട്‌ കണ്ടെത്തിയ പുതിയ ഇനം കടന്നലിന്‌ ‘ടിഫിയ ബിജു യി’ എന്ന പേരുനൽകി. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ജന്തുശാസ്ത്രജ്ഞനും കടന്നൽ ഗവേഷകനുമായ ഡോ. ഗിരീഷ്‌കുമാർ കണ്ടെത്തിയ പത്തോളം പുതിയ ഇനം കടന്നലുകളിൽ ഒന്നിനാണ്‌ മണത്തണ ആയോത്തുംചാൽ സ്വദേശിയായ ബിജു തേങ്കുടിയുടെ പേര് നൽകിയത്‌. പരിസ്ഥിതി പ്രവർത്തനത്തിലും ഷഡ്പദങ്ങളുടെ പഠനത്തിലും കാടറിവുകൾ പകരുന്നതിലുമുള്ള ബിജുവിന്റെ സംഭാവനകൾക്കുള്ള സമർപ്പണമാണ്‌ പുതിയ പേര്‌.

17 വർഷം ആറളം വന്യജീവിസങ്കേതത്തിലെ വാച്ചറായിരുന്ന ബിജു പ്രകൃതിപഠന ക്യാമ്പുകളിലെത്തുന്ന വിദ്യാർഥികൾക്ക് ഷഡ്പദങ്ങളെക്കുറിച്ചുള്ള അറിവുകൾ പകരാറുണ്ട്‌. സങ്കേതത്തിൽ സന്ദർശനത്തിനും പഠനത്തിനുമായെത്തുന്ന ശാസ്ത്രജ്ഞർക്കും അദ്ദേഹം വഴികാട്ടിയായി. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോഴിക്കോട്ട്‌ നടത്തിയ ‘പരിസ്ഥിതിയും ജീവജാലങ്ങളും’ വിഷയത്തിലുള്ള പാരാടാക്സോൺ കോഴ്സിനിടെ ഡോ. ഗിരീഷ്‌കുമാറിന്റെ സഹായിയായിരുന്ന ബിജുവാണ്‌ പഠനത്തിന് ആവശ്യമായ സ്‌പെസിമെനുകൾ ഒരുക്കിയത്‌. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുഡ് എർത്ത് ഇക്കോ ഡെവലപേഴ്സിന്റെ പുതിയ പ്രോജക്ടായ മാലൂർ സാരംഗ് ഇക്കോ ഫാമിൽ ജീവനക്കാരനാണ് നിലവിൽ ബിജു തേങ്കുടി.

Related posts

*ലഹരിക്കെതിരെ പോസ്റ്റർ പ്രചരണം നടത്തി*

Aswathi Kottiyoor

ബൈക്ക് കാട്ടുപന്നിക്കിടിച്ച് പേരാവൂർ സ്വദേശിയായ യുവാവിന് പരിക്ക്

Aswathi Kottiyoor

കൊടി പാറട്ടെ പരിപാടിയുടെ ബ്ലോക്ക്‌ തല പതാക കൈമാറൽ ചടങ്ങ് നടത്തി

Aswathi Kottiyoor
WordPress Image Lightbox