25.2 C
Iritty, IN
October 2, 2024
  • Home
  • Kerala
  • വിപണിയിൽ സർക്കാർ ഫലപ്രദമായി ഇടപെടല്‍ നടത്തി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടഞ്ഞു: മന്ത്രി ജി ആർ അനില്‍
Kerala

വിപണിയിൽ സർക്കാർ ഫലപ്രദമായി ഇടപെടല്‍ നടത്തി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടഞ്ഞു: മന്ത്രി ജി ആർ അനില്‍

സര്‍ക്കാര്‍ ഫലപ്രദമായി വിപണി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃത്യമായ വിപണി ഇടപെടലാണ് കേരളത്തില്‍ നടക്കുന്നത്.

പ്രതിമാസം 48 ലക്ഷത്തിലധികം കുടുംബങ്ങള്‍ സപ്ലൈകോയില്‍ എത്തുന്നുണ്ട്. റേഷന്‍ കടകളിലൂടെ 50% പുഴുക്കലരി, 50% പച്ചരി എന്ന രീതിയിലാണ് നല്‍കുന്നത്. എസ്‌സിഐയില്‍ പുഴുക്കലരി കുറവാണ്. കേരളത്തില്‍ ആവശ്യം ഇതാണ്. ഈ അരി കൂടുതല്‍ തരാന്‍ കേന്ദ്രം തയ്യാറാകണം. പുഴുക്കലരിക്ക് കുറവ് വന്നതാണ് വിലക്കയറ്റത്തില്‍ എത്തിച്ചത്. 39694 കിലോ അരി സബ്‌സിഡി നിരക്കില്‍ അരിവണ്ടിയില്‍ നിന്നും ജനങ്ങള്‍ അരി വാങ്ങി. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവയില്‍ കര്‍ശന പരിശോധന തുടരുന്നതായും മന്ത്രി പറഞ്ഞു.

Related posts

വിഷമതകൾ അനുഭവിക്കുന്ന ഓരോ കുട്ടിയ്‌ക്കും ശ്രദ്ധയും പരിചരണവും ഉറപ്പാക്കണം: മന്ത്രി വീണാ ജോർജ്.

Aswathi Kottiyoor

പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി; ബ്ലാ​സ്റ്റേ​ഴ്സി​നെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

വനിതാദിനം: ബുധനാഴ്‌ച മെട്രോ യാത്രയ്‌ക്ക്‌ സ്ത്രീകൾക്ക് 20 രൂപമാത്രം

Aswathi Kottiyoor
WordPress Image Lightbox