പോലീസിനു കര്‍ശന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം പോലീസ് സേനയ്ക്ക് അപമാനമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റം ചെയ്യുന്നവര്‍ സേനയില്‍ തുടരുന്നത് പോലീസിന്റെ യശസിനെ പ്രതികൂലമായി ബാധിക്കും.
പോലീസിന്റെ പൊതുരീതിയില്‍നിന്ന് വ്യത്യസ്തമായ നില സ്വീകരിക്കുന്നയാള്‍ സേനയുടെ ഭാഗമായി നില്‍ക്കേണ്ടതുണ്ടോ എന്നത് ഗൗരവമുള്ള വിഷയമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരുടെയും കഞ്ഞിമുടി മുട്ടിക്കുക സര്‍ക്കാരിന്റെ നയമല്ല.
എന്നാല്‍ സേനയ്ക്ക് ചേരാത്ത രീതിയിലുള്ള പെരുമാറ്റം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
തെറ്റുചെയ്യുന്ന ഒരാളെയും സംരക്ഷിക്കേണ്ട കാര്യമില്ലെന്ന വസ്തുത ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം ഉള്‍കൊള്ളണം. വിമര്‍ശനങ്ങളില്‍ പോലീസ് അസ്വസ്ഥത കാണിക്കേണ്ടതില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ സമൂഹം ഗൗരവമായി നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
സംസ്ഥാനത്ത് പോലീസ് അതിക്രമം വര്‍ധിച്ചുവരുന്നതായി പ്രതിപക്ഷമുള്‍പ്പെടെ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.