23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് 94,487 നി​ര​ക്ഷ​ര​ര്‍‌; ഇ​നി ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത​യും
Kerala

സം​സ്ഥാ​ന​ത്ത് 94,487 നി​ര​ക്ഷ​ര​ര്‍‌; ഇ​നി ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത​യും

സം​​​സ്ഥാ​​​ന​​​ത്ത് എ​​​ഴു​​​ത്തും വാ​​​യ​​​ന​​​യും അ​​​റി​​​യാ​​​ത്ത പ​​​തി​​​ന​​​ഞ്ചു വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ര്‍ 94,487 പേ​​​രു​​​ണ്ടെ​​ന്നു സ​​​ര്‍​വേ​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി.

ഇ​​​വ​​​രെ അ​​​ക്ഷ​​​ര ലോ​​​ക​​​ത്തേ​​​ക്കു കൈ​​​പി​​​ടി​​​ച്ചു​​​യ​​​ര്‍​ത്തു​​​ന്ന ന്യൂ ​​​ഇ​​​ന്ത്യ ലി​​​റ്റ​​​റ​​​സി പ്രോ​​​ഗ്രാ​​​മി​​​ന് അ​​​ടു​​​ത്ത​​​മാ​​​സം പ​​​തി​​​ന​​​ഞ്ചി​​​നു തു​​​ട​​​ക്ക​​​മാ​​​വും. എ​​​ഴു​​​ത്തും വാ​​​യ​​​ന​​​യും മാ​​​ത്ര​​​മ​​​ല്ല, പു​​​തി​​​യ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ ഡി​​​ജി​​​റ്റ​​​ല്‍ സാ​​​ക്ഷ​​​ര​​​ത​​​യും ഇ​​​വ​​​ര്‍​ക്കു പ​​​ക​​​ര്‍​ന്നു ന​​​ല്‍​കും.​ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ സം​​​യു​​​ക്ത​​​മാ​​​യാ​​​ണു ​പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

ന്യൂ ​​​ഇ​​​ന്ത്യ ലി​​​റ്റ​​​റ​​​സി പ്രോ​​​ഗ്രാം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് ആ​​​ശാ വ​​​ര്‍​ക്ക​​​ര്‍​മാ​​​ര്‍‌, കു​​​ടും​​​ബ​​​ശ്രീ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍‌, എ​​​സ്എ​​​സി പ്ര​​​മോ​​​ട്ട​​​ര്‍​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി സ​​​ര്‍​വേ ന​​​ട​​​ത്തി​​​യ​​​ത്.

ഏ​​​റ്റ​​​വും കു​​​ടു​​​ത​​​ല്‍ നി​​​ര​​​ക്ഷ​​​ര​​​ര്‍ ഉ​​​ള്ള ജി​​​ല്ല കോ​​​ഴി​​​ക്കോ​​​ടാ​​​ണ്-10304 പേ​​​ര്‍. തി​​രു​​​വ​​​ന​​​ന്ത​​​പു​​​രം 6575, ആ​​​ല​​​പ്പു​​​ഴ 6666, ക​​​ണ്ണൂ​​​ര്‍ 9200, കൊ​​​ല്ലം 8395,പ​​​ത്ത​​​നം​​​തി​​​ട്ട 2342, മ​​​ല​​​പ്പു​​​റം 9661, വ​​​യ​​​നാ​​​ട് 1703, പാ​​​ല​​​ക്കാ​​​ട് 10272, തൃ​​​ശൂ​​​ര്‍ 7984, കോ​​​ട്ട​​​യം 1625, കാ​​​സ​​​ര്‍​ഗോ​​​ഡ് 7791, എ​​​റ​​​ണാ​​​കു​​​ളം 6232, ഇ​​​ടു​​​ക്കി 5737 വീ​​​തം നി​​​ര​​​ക്ഷ​​​ക​​​ര്‍ ഉ​​​ണ്ടെ​​​ന്ന് സ​​​ര്‍​വേ​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്തെ നി​​​ര​​​ക്ഷ​​​രി​​​ല്‍ 85,000 പേ​​​രെ ആ​​​ദ്യ​​​വ​​​ര്‍​ഷം കൊ​​​ണ്ട് സാ​​​ക്ഷ​​​ര​​​രാ​​​ക്കും.​ ഇ​​​തി​​​ല്‍ 67,050 പേ​​​ര്‍ സ്ത്രീ​​​ക​​​ളും 17,950 പേ​​​ര്‍ പു​​​രു​​​ഷ​​​ന്‍​മാ​​​രു​​​മാ​​​യി​​​രി​​​ക്കും. 2027 വ​​​രെ നീ​​​ണ്ടു​​​നി​​​ല്‍​ക്കു​​​ന്ന​​​താ​​​ണു പ​​​ദ്ധ​​​തി. ബാ​​​ക്കി​​​യു​​​ള്ള​​​വ​​​രെ അ​​​ഞ്ചു​​​വ​​​ര്‍​ഷ​​​ത്തി​​​നി​​​ട​​​യി​​​ല്‍ പൂ​​​ര്‍​ണ​​​മാ​​​യും സാ​​​ക്ഷ​​​ര​​​രാ​​​ക്കും. പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​ന് 1.19 കോ​​​ടി കേ​​​ന്ദ്ര വി​​​ഹി​​​തം ഉ​​​ള്‍​പ്പെ​​​ടെ 1.99 കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ മാ​​​റ്റി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

എ​​​ഴു​​​ത്തും വാ​​​യ​​​ന​​​യ്ക്കും പു​​റ​​മെ ചെ​​​റി​​​യ ക​​​ണ​​​ക്കു​​​ക​​​ളും ഇ​​​വ​​​രെ പ​​​ഠി​​​പ്പി​​​ക്കും. ഇ​​​തി​​​നു​​​പു​​​റ​​​മേ സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഓ​​​ണ്‍​ലൈ​​​ന്‍ ബാ​​​ങ്കിം​​​ഗ് ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍‌, സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്ത​​​ല്‍‌, സ​​​ര്‍​ക്കാ​​​ര്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​യും പ​​​ഠി​​​പ്പി​​​ക്കും.

Related posts

ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്………….

Aswathi Kottiyoor

വന്യജീവി വാരാഘോഷം: നാളെ മുതൽ ഒരാഴ്‌ച വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യം

Aswathi Kottiyoor

ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം

Aswathi Kottiyoor
WordPress Image Lightbox