28.2 C
Iritty, IN
November 30, 2023
  • Home
  • Kerala
  • ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്………….
Kerala

ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്………….

‘തിരുവനന്തപുരം : മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസും എസ്എഫ്‌ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്. ഇരുവരേയും സിപിഐഎം സ്ഥാനാർത്ഥികളാക്കാൻ തീരുമാനിച്ചു. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ടി.വി. എം.ഡിയുമാണ് ജോണ്‍ ബ്രിട്ടാസ്. ശിവദാസന്‍ സിപിഎം സംസ്ഥാനക്കമ്മിറ്റി അംഗമാണ്. എസ്എഫ്ഐ അഖിലേന്ത്യ പ്രസി‍ഡന്റ് എന്ന നിലയിൽ ശ്രദ്ധയാകർഷിച്ചിരുന്നു. രണ്ടുപേരും ഏറെക്കാലം ഡൽഹിയിൽ പ്രവർത്തിച്ചുവരുന്നവരാണ്. അതേസമയം, കെ.കെ.രാഗേഷിന് രണ്ടാം അവസരം ഇല്ല.

മൂന്ന് സീറ്റുകളാണ് കേരളത്തിൽ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്. നിലവിലെ നിയമസഭാ അംഗബലത്തിൽ രണ്ട് പേരെ എൽഡിഎഫിനും ഒരാളെ യുഡിഎഫിനും വിജയിപ്പിക്കാം.

Related posts

മകളുമായുള്ള പ്രണയം പ്രകോപിപ്പിച്ചു; അനീഷിനെ കുത്തിയതു കരുതിക്കൂട്ടി’.

Aswathi Kottiyoor

തിരുവനന്തപുരം അങ്കമാലി ഗ്രീന്‍ഫീല്‍ഡ് പാത: കല്ലിടൽ ഈ വർഷം തുടങ്ങും ; അലൈൻമെന്റിൽ മാറ്റം

Aswathi Kottiyoor

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ൽ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി; വി​ശ​ദീ​ക​ര​ണം തേ​ടി

Aswathi Kottiyoor
WordPress Image Lightbox