23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • മിൽമ പാൽവില ലിറ്ററിന് അഞ്ചു രൂപയിലധികം കൂട്ടേണ്ടി വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.
Kerala

മിൽമ പാൽവില ലിറ്ററിന് അഞ്ചു രൂപയിലധികം കൂട്ടേണ്ടി വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.

മിൽമ പാൽവില ലിറ്ററിന് അഞ്ചു രൂപയിലധികം കൂട്ടേണ്ടി വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വില വർധന പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. കർഷകരുടെ ഉൾപ്പെടെ അഭിപ്രായം തേടി പരിശോധനകൾ പൂർത്തിയായ ശേഷമാകും വില വർധിപ്പിക്കുക.

വിദഗ്ധസമിതിയുടെ റിപ്പോർട്ട് കൂടി ലഭിച്ചശേഷമാകും തീരുമാനമുണ്ടാകുകയെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഉത്പാദനച്ചെലവ് വർധിച്ചതും ക്ഷീരകർഷകരുടെ ആവശ്യവും കണക്കിലെടുത്താണ് വില വർധനയെക്കുറിച്ച് ആലോചിക്കുന്നത്.

പാൽ വില വർദ്ധിപ്പിക്കാതെ ഇനിയും മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മിൽമ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞമാസം ചേർന്ന ബോർഡ് യോഗത്തിൽ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2019-ലാണ് ഇതിന് മുൻപ് മിൽമ പാൽവില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വർധിപ്പിച്ചത്. പുതിയ വില വർധന ജനുവരിയോടെ നടപ്പിൽ വരുത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Related posts

പരാതിക്കാരി തിരിച്ചറിഞ്ഞില്ല, ഏഴുപേരെയും വിട്ടയച്ചു; കുറവന്‍കോണത്തെ വീട്ടില്‍ വീണ്ടും അജ്ഞാതന്‍.

Aswathi Kottiyoor

150 ബസ്‌കൂടി 
നിരത്തിലേക്ക്‌ ; വാങ്ങുന്നവയിൽ സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ്‌ ബസും

Aswathi Kottiyoor

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കാൻ നിര്‍ദേശം………..

Aswathi Kottiyoor
WordPress Image Lightbox