27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ‘ഓപ്പറേഷൻ യെല്ലോ’: 351 പേർക്ക്‌ പിഴ അനർഹർ വാഴില്ല
Kerala

‘ഓപ്പറേഷൻ യെല്ലോ’: 351 പേർക്ക്‌ പിഴ അനർഹർ വാഴില്ല

അനധികൃതമായി മുൻഗണനാ റേഷൻ കാർഡുകൾ ഉപയോഗിക്കുന്നവരെ കുടുക്കി പൊതുവിതരണ വകുപ്പിന്റെ ഓപ്പറേഷൻ യെല്ലോ. സെപ്‌തംബർ 18 മുതൽ ഇതുവരെ ജില്ലയിൽ നടത്തിയ പരിശോധനയിൽ 351 മുൻഗണനാ കാർഡുകൾ പിടികൂടി. അനർഹമായി റേഷൻ സാധനങ്ങൾ വാങ്ങിയതിന് 4,21, 580 രൂപ പിഴയീടാക്കി.
ജില്ലയിൽ കൂടുതൽ കാർഡുകൾ പിടികൂടിയത് ഇരിട്ടി താലൂക്കിലാണ് -136. തളിപ്പറമ്പ് 79, തലശേരി 57, കണ്ണൂർ 52, പയ്യന്നൂർ 27 എന്നിങ്ങനെയാണ് താലൂക്കടിസ്ഥാനത്തിലുള്ള കണക്ക്. 182 മുൻഗണന- പിങ്ക്, 119 സബ്സിഡി- നീല, 50 അന്ത്യോദയ അന്നയോജന- മഞ്ഞ എന്നീ കാർഡുകളാണ് ഇതിലുള്ളത്.
താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ റേഷൻ ഇൻസ്പെക്ടർമാരാണ് വീടുകളിലെത്തി പരിശോധന നടത്തുന്നത്. അനർഹരെ പൊതുവിഭാഗത്തിലേക്ക് മാറ്റുമെന്നും അർഹരായവർക്ക് സബ്സിഡി കാർഡുകൾ അനുവദിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ കെ അജിത്ത് കുമാർ പറഞ്ഞു.
മുൻഗണനാ കാർഡ് പിഴയില്ലാതെ തിരിച്ചേൽപ്പിക്കാൻ 2021 ജൂലൈ വരെ അവസരം നൽകിയിരുന്നു. അതിന് ശേഷവും അർഹതയില്ലാതെ ആനുകൂല്യം കൈപ്പറ്റിയവരിൽനിന്നാണ് പിഴ ഈടാക്കിയത്. ഒരുകിലോ അരിക്ക് 40 രൂപ വില നിശ്ചയിച്ച് ഒരുവർഷം വാങ്ങിയ സാധനങ്ങളുടെ തുകയാണ് ഈടാക്കുന്നത്.
പ്രതിമാസ വരുമാനം 25,000 രൂപക്ക് മുകളിലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആഡംബര- ആദായ നികുതി അടക്കുന്നവർ, സർക്കാർ, അർധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപന ജീവനക്കാർ, സർവീസ് പെൻഷൻകാർ, 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടോ ഫ്ലാറ്റോ സ്വന്തമായുള്ളവർ, നാലുചക്ര വാഹനമുള്ളവർ, വിദേശത്തോ സ്വദേശത്ത് സ്വകാര്യ കമ്പനിയിലോ പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവരുടെ കുടുംബം എന്നിവർ മുൻഗണനാ കാർഡിന് അർഹരല്ല. ഇത് പാലിക്കാത്തവർക്കെതിരെ 9188527301 എന്ന വാട്സ് ആപ്പ് നമ്പറിൽ പരാതിപ്പെടാം.

Related posts

കോ​വി​ഡ് വ്യാ​പ​നം; ആ​ർ​സി​സി​യി​ൽ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍

Aswathi Kottiyoor

കെഎസ്ആർടിസിയെ മൂന്നാക്കാൻ ലക്ഷ്യമിട്ട് ഗതാഗത വകുപ്പ്

Aswathi Kottiyoor

സഞ്ജുവിന് ആദ്യം പിഴ 12 ലക്ഷം, ഇന്നലെ 24 ലക്ഷം; എന്താണ് ഇതിനു പിന്നിലെ കളി

Aswathi Kottiyoor
WordPress Image Lightbox