27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇന്നും നാളെയും വ്യാപക മഴക്ക് സാധ്യത
Kerala

ഇന്നും നാളെയും വ്യാപക മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത.ഇന്ന് 9 ജില്ലകളിലും നാളെ 7 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തമായ ന്യുന മര്‍ദ്ദമായിമാറി. അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്രന്യുന മര്‍ദ്ദമായും ഒക്ടോബര്‍ 23 നു അതി തീവ്രന്യുന മര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.തുടര്‍ന്ന് വടക്ക് ഭാഗത്തേക്ക് തിരിഞ്ഞ് ഒക്ടോബര്‍ 24 ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്.തുടര്‍ന്ന് ഒഡിഷ തീരത്ത് നിന്ന് ഗതിമാറി വടക്ക് -വടക്ക് കിഴക്ക് ദിശയില്‍ നീങ്ങി ഒക്ടോബര്‍ 25 ഓടെ പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തിനടുത്തെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Related posts

നിപ നിയന്ത്രണവിധേയം; പരിശോധിച്ച സാംപിളുകളെല്ലാം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor

ആ​ദി​വാ​സി മേ​ഖ​ല​യ്ക്ക് പ്രാ​മു​ഖ്യം ന​ല്‍​കും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor

ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ 12 പദ്ധതി പൂർത്തീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox