26.1 C
Iritty, IN
November 22, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് ടൗൺ ശുചീകരണ യജ്ഞം ; നവംബർ രണ്ടിന്
Kelakam

അടയ്ക്കാത്തോട് ടൗൺ ശുചീകരണ യജ്ഞം ; നവംബർ രണ്ടിന്

കേളകം:അടക്കാത്തോട് ടൌൺ ശുചിത്വ പൂർണമായി സംരക്ഷിക്കുന്നതിനേക്കുറിച്ചും, സൗന്ദര്യവൽക്കരണം നടപ്പാക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നതിന് വേണ്ടി കേളകം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം അടക്കാത്തോട് സാംസ്കാരിക നിലയത്തിൽ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് അദ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് ,മെമ്പർമാരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, ബിനു മാനുവൽ, കേളകം വികസന സമിതി ചെയർമാൻ ജോർജ്കുട്ടി കുപ്പക്കാട്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സിക്രട്ടറി വി.ഐ.സൈദ് കുട്ടി, ചെട്ടിയാം പറമ്പ സഹകരണ ബേങ്ക് പ്രസിഡണ്ട് സിബിച്ചൻ അടുക്കോലിയിൽ ,ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ പ്രതിനിധി അൻസാദ് ,ഇ.എസ്.സത്യൻ തുടങ്ങിയവർ പങ്കെടുത്തു.നവംബർ രണ്ടാം തീയതി രാവിലെ 9 മണിക്ക് അടയ്ക്കാത്തോട് ടൗണിൽ ശുചീകരണ യജ്ഞം നടത്തുന്നതിനു സംയുക്ത യോഗം തീരുമാനിച്ചു. അടയ്ക്കാത്തോട് ടൗണിലെ സാംസ്കാരികനിലയം ഓഡിറ്റോറിയം ആക്കി വികസിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് പറഞ്ഞു. ബസ് സ്റ്റാൻഡ് പരിസരത്തും, ടൗണിലും മാലിന്യനിക്ഷേപം നടത്തുന്നവരെ കണ്ടെത്താൻ നടപടി സ്വീകരിക്കും . അടയ്ക്കാത്തോട് ടൗൺ സൗന്ദര്യ വൽക്കരണത്തിന് വിപുലമായ പദ്ധതി ജനപങ്കാളിത്തത്തോടെ നടപ്പാക്കും .വിനോദസഞ്ചാര മേഖലയായ പാലുകാച്ചിയുമായി ബന്ധിക്കുന്ന അടയ്ക്കാത്തോട് ശാന്തിഗിരി പാലുകാച്ചി റോഡ് ,അടക്കാത്തോട് നാരങ്ങാ ശാന്തിഗിരി റോഡ്, അടയ്ക്കാത്തോട് -കരിയം കാപ്പ് – രാമച്ചി -ശാന്തിഗിരി റോഡ് എന്നിവ ശുചീകരണ പ്രവർത്തനം നടത്തി മോടിപിടിപ്പിക്കും.പാതയോരങ്ങളിൽ ചെടികളും, ഫലവൃക്ഷതൈകൾ നട്ട് സൗന്ദര്യവൽക്കരണം നടത്തുന്നതിനും തീരുമാനമായി. അടയ്ക്കാത്തോട് ടൗൺ സൗന്ദര്യ വൽക്കരണത്തിന് വ്യാപാരി വ്യവസായി ഏകോപനസമിതി, അടയ്ക്കാത്തോട് ടൗണിലെ ടാക്സി – ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ, ചുമട്ട് തൊഴിലാളികൾ ,തൊഴിലുറപ്പുപദ്ധതി പ്രവർത്തകർ ,നാട്ടുകാർ എന്നിവരുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതിനും തീരുമാനമായി.മൂന്ന് ഘട്ടങ്ങളിലായി വികസന പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.

Related posts

പാലുകാച്ചി ടൂറിസത്തിന് സാധ്യത തെളിച്ച് റോഡ് കോൺക്രീറ്റ് ചെയ്തു

Aswathi Kottiyoor

കാനഡയിൽ ബോട്ടപകടത്തിൽ മരിച്ച കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി ഡിജിത്ത് ജോസിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

Aswathi Kottiyoor

കേരള ഹോക്കി അസോസിയേഷന്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹോക്കി സ്റ്റിക്ക് വിതരണവും സ്നേഹിത കൗണ്‍സിലിംങ് സെന്‍ററിന്‍റെ ഉദ്ഘാടനവും .

Aswathi Kottiyoor
WordPress Image Lightbox