27.1 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • കേരള ഹോക്കി അസോസിയേഷന്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹോക്കി സ്റ്റിക്ക് വിതരണവും സ്നേഹിത കൗണ്‍സിലിംങ് സെന്‍ററിന്‍റെ ഉദ്ഘാടനവും .
Kelakam

കേരള ഹോക്കി അസോസിയേഷന്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹോക്കി സ്റ്റിക്ക് വിതരണവും സ്നേഹിത കൗണ്‍സിലിംങ് സെന്‍ററിന്‍റെ ഉദ്ഘാടനവും .

*കേരള ഹോക്കി അസോസിയേഷന്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു.*
*കേളകം: ഭാരതത്തിന്‍റെ ഔദ്യോഗിക കായിക ഇനമായ ഹോക്കിയില്‍ പരിശീലനവും പ്രോത്സാഹനവും നല്‍കുക എന്ന ഉദ്ദേശത്തോടെ കേരള ഹോക്കി അസോസിയേഷന്‍ നല്‍കുന്ന ഹോക്കി സ്റ്റിക്കുകളുടെ വിതരണോദ്ഘാടനം പേരാവൂര്‍ എംഎല്‍എ അഡ്വ. സണ്ണി ജോസഫ് നിര്‍വ്വഹിച്ചു. 20 ഹോക്കി സ്റ്റിക്കുകളാണ് അസോസിയേഷന്‍ വിതരണം ചെയ്തത്. സ്കൂളില്‍ പുതുതായി ആരംഭിച്ച സ്നേഹിത കൗണ്‍സിലിംങ് സെന്‍ററിന്‍റെ ഉദ്ഘാടനവും നിര്‍വ്വഹിക്കപ്പെട്ടു. ഹൈസ്കൂള്‍ തലത്തില്‍ തയ്യാറാക്കിയ അഞ്ച് വര്‍ഷത്തേക്കുള്ള അക്കാദമിക മാസ്റ്റര്‍ പ്ളാനിന്‍റെ പ്രകാശനവും എം എല്‍ എ നിര്‍വ്വഹിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അനീഷ് സി ടി അധ്യക്ഷത വഹിച്ചു. ഹോക്കി ഗോള്‍ഡ് മെഡല്‍ ജേതാവ് നിയാസ് കെ യെ സ്കൂള്‍ മാനേജര്‍ ഫാ. ബിനു ജോസഫ് പൊന്നാട അണിയീച്ച് ആദരിച്ചു. അദ്ദേഹം ഹോക്കി പദ്ധതി വിശദീകരിച്ചു. റീന ഡി സ്നേഹിത പദ്ധതി വിശദീകരിച്ചു. ജില്ലാ ഹോക്കി അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ഷംസുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ സുനിത രാജു, പിടിഎ പ്രസിഡന്‍റ് സന്തോഷ് സി സി, വൈസ് പ്രസിഡന്‍റ് സജീവന്‍ എം പി, ഹെഡ്മാസ്റ്റര്‍ എം വി മാത്യു, അധ്യാപകന്‍ ടൈറ്റസ് പി സി എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എന്‍ ഐ ഗീവര്‍ഗീസ് സ്വാഗതവും കായികാധ്യാപകന്‍ ബിബിന്‍ ആന്‍റണി നന്ദിയും പറഞ്ഞു.*

Related posts

മീൻമുട്ടി പുഴയും വരണ്ടുണങ്ങി; കാടിറങ്ങി വന്യജീവികൾ

Aswathi Kottiyoor

മൂല്യവർധിത കൃഷിക്ക് ഒരു ‘വാം’ അപ്; വാല്യു ആ‍ഡഡ് അഗ്രികൾചർ മിഷൻ (വാം) രൂപീകരിക്കും

Aswathi Kottiyoor

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയർ കേളകം ; മൊബൈൽ ഫോണുകൾ കൈമാറി.

Aswathi Kottiyoor
WordPress Image Lightbox