30 C
Iritty, IN
October 2, 2024
  • Home
  • Iritty
  • മൊബൈൽ ടവറുകളിൽ ആളുകൾ കുടുങ്ങിയാൽ എന്തുചെയ്യും – പരിശീലനം നൽകി
Iritty

മൊബൈൽ ടവറുകളിൽ ആളുകൾ കുടുങ്ങിയാൽ എന്തുചെയ്യും – പരിശീലനം നൽകി

ഇരിട്ടി: മൊബൈൽ ടവറുകയിൽ ആളുകൾ കുടുങ്ങുകയും അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നത് നിത്യ സംഭവമാകുന്നതിൻ്റെ ഭാഗമായി ടവറിൽ നടത്തുന്ന രക്ഷാപ്രവർത്തന പരിശീലനം ഇരിട്ടിയിൽ നടന്നു. ബി എസ് എൻ എൽ ഉം ഇരിട്ടി ഫയർഫോഴ്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സുരക്ഷാ കവചങ്ങൾ ഉപയോഗിച്ചായിരുന്നു പരിശീലനം. മലയോര മേഖലയിൽ നിരവധി മൊബൈൽ ടവർ അപകടങ്ങൾ ഉണ്ടായതിൻ്റെ പശ്ചാത്തലത്തിലാണ് പരിശീലനം നടന്നത്. ഇരിട്ടി നിലയം സ്റ്റേഷൻ ഓഫീസർ കെ.രാജീവൻ, സീനിയർ ഫയർ ഓഫീസർ എൻ.ജി. അശോകൻ, പി.എച്ച് . നൗഷാദ്,ഇ.ജെ. മത്തായി, കെ.വി. വിജേഷ്, പി.ആർ. സന്ദീപ് തുടങ്ങിയവരും ബി എസ് എൻ എൽ ജെ ഇ മോഹനൻ, ജെ ടി ഒ സജേഷ്, ടെക്‌നീഷ്യൻ റമീസ് എന്നിവരും പരിശീലന പരിപാടിയിൽ പങ്കെടുത്തു

Related posts

ഗോണിക്കുപ്പയിൽ മലയാളികളായ കാർ യാത്രികരെ തടഞ്ഞ് പണം കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ

Aswathi Kottiyoor

ആ​റ​ള​ത്ത് ആ​ന​മ​തി​ല്‍ നി​ര്‍​മാ​ണ​ത്തി​ന് ത​ട​സം നീ​ങ്ങി

Aswathi Kottiyoor

നിയന്ത്രണങ്ങൾ നീങ്ങി – രണ്ടു വർഷത്തെ ഉറക്കം മാറ്റി മാക്കൂട്ടം ചുരം പാത ഉണർന്നു

Aswathi Kottiyoor
WordPress Image Lightbox