25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കള്ളിപ്പാറ മുതൽ വയനാട് വരെ, തലസ്ഥാനത്തുനിന്ന് കെ.എസ്.ആർ.ടിസി.യുടെ പുത്തൻ ഉല്ലാസയാത്രാ ബസുകൾ.
Kerala

കള്ളിപ്പാറ മുതൽ വയനാട് വരെ, തലസ്ഥാനത്തുനിന്ന് കെ.എസ്.ആർ.ടിസി.യുടെ പുത്തൻ ഉല്ലാസയാത്രാ ബസുകൾ.

വിനോദ യാത്രകൾക്ക് കൂടുതൽ ആവശ്യക്കാരെത്തിയതോടെ ഒക്ടോബർ – നവംബർ മാസങ്ങളിൽ കൂടുതൽ വിനോദയാത്രകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിറ്റി യൂണിറ്റ്. കുറഞ്ഞ ചെലവും സുരക്ഷിതത്വവും വാ​ഗ്ദാനംചെയ്യുന്ന വിനോദയാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ഒക്ടോബർ 30 ന് ഏകദിന മൂന്നാർ ഉല്ലാസ യാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. നീലക്കുറിഞ്ഞി പൂത്ത് നിൽക്കുന്ന കള്ളിപ്പാറ, ചതുരംഗപ്പാറ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുള്ള അവസരം സഞ്ചാരികൾക്ക് ലഭിക്കുന്നതാണ്. 29 രാത്രി പുറപ്പെട്ട് 31 ന് അതിരാവിലെ തിരിച്ച് എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.നവംബർ 6 ന് കൊച്ചിയിലെ ദ്വീപുകൾ സന്ദർശിക്കുന്ന ബോട്ട് യാത്രയും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി സന്ദർശനവും ഉൾപ്പെടുന്ന കൊച്ചി ഐലൻഡ് വിസിറ്റ് ഉല്ലാസ യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. ചെറിയ കടമക്കുടി അടക്കുള്ള ദ്വീപുകളിലൂടെയുള്ള കനാൽ യാത്രയും രുചികരമായ ഷാപ്പ് വിഭവങ്ങളും കായൽ, കടൽ വിഭവങ്ങളും യാത്രക്കാർക്ക് ആസ്വദിക്കാൻ അവസരമുണ്ട്. രാത്രി അത്താഴവും ബോട്ടിൽ ഡി.ജെ പാർട്ടിയും ആസ്വദിക്കാനും യാത്രക്കാർക്ക് അവസരം ലഭിക്കുന്നതാണ്.

നവംബർ 15 ന് കൊച്ചിയിൽ നെഫ്രൈറ്റിറ്റി ആഡംബര കപ്പലിൽ 5 മണിക്കൂർ കടൽ യാത്രയുൾപ്പെടുന്ന ഉല്ലാസ രാത്രിയാണ് സംഘടിപ്പിക്കുന്നത്. നവംബർ 20 ന് കുമരകം ഹൗസ് ബോട്ട് യാത്രയും ആലപ്പുഴ ബീച്ച് സന്ദർശനവും നവംബർ 27 ന് ഗവി, പാഞ്ചാലിമേട് യാത്രയും ക്രമീകരിച്ചിട്ടുണ്ട്. ഡിസംബർ 27 ന് നടത്തുന്ന 2 പകലും 2 രാത്രിയും നീളുന്ന വയനാട് ഉല്ലാസ യാത്രയ്ക്കുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുള്ള വിനോദ യാത്രകളും ക്രമീകരിച്ച് നൽകുന്നതാണ്.

ഈ യാത്രകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://forms.gle/xpsbZZzLVBkW3TT19

ഇത് കൂടാതെ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെട്ടും പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ് (9 AM – 6 PM)

9995986658
9388855554
8592065557
9446748252
9188619378

Related posts

ശബരിമല പാതയിൽ ഇന്നും വൻ ഗതാഗതകുരുക്ക്

Aswathi Kottiyoor

ഒ​മി​ക്രോ​ൺ: സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ൾ വീ​ണ്ടും വെ​ർ​ച്വ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക്

Aswathi Kottiyoor

പെട്രോൾ വില കുറയാൻ കേന്ദ്രതീരുവ കുറയ്‌ക്കണം : മന്ത്രി കെ എൻ ബാലഗോപാൽ.

Aswathi Kottiyoor
WordPress Image Lightbox