27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിദേശയാത്ര ഫലപ്രദം: ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി
Kerala

വിദേശയാത്ര ഫലപ്രദം: ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ മുന്നോട്ടു പോകിന് അനിവാര്യമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിദേശയാത്രയാത്ര നടത്തിയതെന്നും ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണങ്ങൾ യാത്ര കൊണ്ട് ഉണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പഠന ഗവേഷണ മേഖലകളിലെ സഹകരണം, കേരളീയർക്ക് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തൽ, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകൾ, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുക എന്നിവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്നത്. ഇവയിലെല്ലാം പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങൾ ഉണ്ടാക്കാനായെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഫിൻലൻഡ്, നോർവെ, യുകെ എന്നിവിടങ്ങളിലാണ് ഓദ്യോഗിക സംഘം സന്ദർശനം നടത്തിയത്. യുകെയുടെ ഭാഗമായ വെയ്ൽസിലും കൂടിക്കാഴ്ചകൾ നടന്നു. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ 10 യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളത്തെ മാറ്റുക, കൂടുതല്‍ വ്യവസായ നിക്ഷേപം കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളിൽ പ്രവാസികളുടെ സഹായം അഭ്യർഥിച്ചു. ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ഉൾപ്പടെ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിൽ നിന്നും യു കെയിലേക്ക് തൊഴിൽ കുടിയേറ്റത്തിനുള്ള അനുമതി ലഭ്യമായതായും മുഖ്യമന്ത്രി വ്യക്തമാക്കി. നവംബറിൽ ഒരാഴ്ച നീളുന്ന യു കെ എംപ്ലോയ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ആദ്യ പരിഗണന ആരോഗ്യ മേഖലയിലുള്ളവർക്കായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ ഇതര മേഖലയിലെ പ്രൊഫഷണലുകൾക്കും യു കെ തൊഴിൽ കുടിയേറ്റം സാധ്യമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related posts

ആധാർ പാൻ ബന്ധിപ്പിക്കാന്‍ ഇനി 1000 രൂപവരെ പിഴ

Aswathi Kottiyoor

കേളകം ഗ്രാമ പഞ്ചായത്ത് തൊഴിൽ സഭ

Aswathi Kottiyoor

ഓണം: കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകള്‍

Aswathi Kottiyoor
WordPress Image Lightbox