പേരാവൂർ: സെയ്ന്റ് ജോസഫ്സ് എച്ച്.എസ് 1999-2000 എസ്.എസ്.എൽസി ബാച്ച് വിദ്യാർഥി സംഗമവും അധ്യാപകരെ ആദരിക്കലും ഒക്ടോബർ 24ന് സ്കൂളിൽ നടക്കും.രാവിലെ 10 മണിക്ക് ആർച്ച് പ്രീസ്റ്റ് ഡോ.തോമസ് കൊച്ചുകരോട്ട് സംഗമം ഉദ്ഘാടനം ചെയ്യും.99-2000 വർഷത്തെ മുഴുവൻ ഡിവിഷനുകളുടെയും സംഗമമാണ് നടക്കുക.ഒപ്പം,അക്കാലത്തെ മുഴുവൻ അധ്യാപകരെയും ആദരിക്കും.
പത്രസമ്മേളനത്തിൽ പി. സാജിർ,സുബിൻ വലിയേടത്ത്,നാസർ,ജറീഷ് ഫിലിപ്പ്,ലിബിൻ മാത്യു,കെ.സജീർ എന്നിവർ സംബന്ധിച്ചു.സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സംഘാടകരുമായി ബന്ധപ്പെടണം.ഫോൺ.9747273746,8943450713.