24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • അയൽവാസിയുടെ പറമ്പിൽ നായ കയറിയതിന് ഉടമയ്ക്ക് മർദനമേറ്റ സംഭവം; വധശ്രമത്തിന് കേസ്
Kelakam

അയൽവാസിയുടെ പറമ്പിൽ നായ കയറിയതിന് ഉടമയ്ക്ക് മർദനമേറ്റ സംഭവം; വധശ്രമത്തിന് കേസ്

പേരാവൂർ: വളർത്തുനായ അയൽവാസിയുടെ പറമ്പിൽ കയറിയതിന് ഉടമയെ മർദിച്ച കേസിൽ രണ്ടു പേർക്കെതിരെ വധശ്രമത്തിന് കേസ്. പേരാവൂർ തെരു സ്വദേശി കുരുന്നൻ രാജന് മർദനമേറ്റ കേസിലാണ് തെരു സ്വദേശികളും സഹോദരങ്ങളുമായ തുന്നൻ ശിവദാസൻ (52), തുന്നൻ ദിനേശൻ (40) എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.

നായ കോമ്പൗണ്ടിൽ കയറിയതിന് പൂർവവൈരാഗ്യം വെച്ച് ആയുധവുമായി മർദിച്ചുവെന്നാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.അസുഖങ്ങൾ വന്ന തെരുവുനായകൾക്ക് സഹായമെത്തിക്കാൻ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന കെയറിങ് ഹാൻഡ്സ് എന്ന ഗ്രൂപ്പിന്റെ പ്രവർത്തകൻ കൂടിയാണ് രാജൻ.

Related posts

കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധയിടങ്ങളിൽ കേന്ദ്ര സേന റൂട്ട് മാർച്ച്‌ നടത്തി…

Aswathi Kottiyoor

സീനിയർ ചേമ്പർ കേളകം ലീജിയൻ ഭാരവാഹികൾ സ്ഥാനമേറ്റു

Aswathi Kottiyoor

ക്വാ​റി​ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ സ്ഫോ​ട​നം ഉ​രു​ൾ​പൊ​ട്ട​ലി​ന് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്ത​ൽ

Aswathi Kottiyoor
WordPress Image Lightbox