24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നവജാത ശിശുക്കള്‍ക്ക് ഇനി ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡ്, എല്ലാ സംസ്ഥാനങ്ങളിലും സൗകര്യം ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം
Kerala

നവജാത ശിശുക്കള്‍ക്ക് ഇനി ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡ്, എല്ലാ സംസ്ഥാനങ്ങളിലും സൗകര്യം ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം

ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം നവജാത ശിശുക്കള്‍ക്ക് ആധാര്‍ കാര്‍ഡ് സൗകര്യം ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം. നിലവില്‍ 16 സംസ്ഥാനങ്ങളില്‍ ഉള്ള സൗകര്യം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലും സൗകര്യം ലഭ്യമാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കില്ലെന്നും മാതാപിതാക്കളുടെ ആധാറില്‍ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചാകും കുട്ടികള്‍ക്ക് യുഐഡി നമ്പര്‍ നല്‍കുന്നതെന്ന് യൂണിക്ക് ഐഡിറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തില്‍ ഏകദേശം 20 കോടി പേരാണ് ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തതും പുതിയ കാര്‍ഡിനായി എന്‍റോള്‍ ചെയ്തതും. 4 കോടിയും പുതിയ എന്‍റോള്‍മെന്റുകളാണ്.ഇതില്‍ നവജാത ശിശുക്കളും 18 വയസ്സ് വരെയുള്ള കുട്ടികളും ഉള്‍പ്പെടുന്നു. 30 ലക്ഷം മാത്രമാണ് മുതിര്‍ന്നവര്‍ക്കുള്ള എന്‍റോള്‍മെന്റുമായി ബന്ധപ്പെട്ടത്.

Related posts

ഡോ​ൺ ബോ​സ്കോ കോ​ളജി​ന് പു​തി​യ ഓ​ഡി​റ്റോ​റി​യം

Aswathi Kottiyoor

സമഗ്ര വിവരങ്ങള്‍ നൽകാൻ ‘വിവര സഞ്ചയിക’

Aswathi Kottiyoor

പെട്രോളിന്റെ പകുതി വില,എഥനോൾ ഇന്ധനമാക്കാം; വാഹനനിർമാണത്തിന് അനുമതി.

Aswathi Kottiyoor
WordPress Image Lightbox