24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • എൻഡോസൾഫാൻ ധനസഹായം: 65 ദിവസം, നൽകിയത്‌ 203.23 കോടി
Kerala

എൻഡോസൾഫാൻ ധനസഹായം: 65 ദിവസം, നൽകിയത്‌ 203.23 കോടി

വിഷമഴയിൽ നനഞ്ഞുകുതിർന്ന എൻഡോസൾഫാൻ ദുരിതബാധിതരുടെ കണ്ണീരൊപ്പി, അവരെ ചേർത്തുപിടിച്ചത്‌ എൽഡിഎഫ്‌ സർക്കാർ. കാസർകോട്‌ ജില്ലയിലെ 5,156 പേർക്ക് 65 ദിവസത്തിനകം 203.23 കോടി രൂപ നൽകിയതാണ്‌ സമാനതകളില്ലാത്ത ഈ സഹായം. ഓരോ ദുരിതബാധിതർക്കും മരിച്ചവരുടെ ആശ്രിതർക്കും അഞ്ച്‌ ലക്ഷം രൂപവീതമാണ്‌ നൽകിയത്‌. മന്ത്രിയായിരുന്ന എം വി ഗോവിന്ദൻ എൻഡോസൾഫാൻ സെൽ ചെയർമാനായപ്പോഴാണ്‌ സുപ്രിം കോടതിവിധി അതിവേഗം നടപ്പാക്കി ദുരിതബാധിതർക്ക്‌ ആശ്വാസമേകിയത്‌.

ഇരകൾക്ക്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഡിവൈഎഫ്‌ഐയുടെ ഹരജിയിലാണ്‌ സുപ്രീംകോടതിയും പിന്നാലെ, ദേശീയ മനുഷ്യാവകാശ കമീഷനും നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്‌. ഇത്‌ ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ഇരകളിൽ ചിലർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, സംസ്ഥാന സർക്കാർ ഏപ്രിൽ 30ന് കലക്ടറുടെ അക്കൗണ്ടിലേക്ക്‌ 200 കോടി രൂപ അനുവദിച്ചു. മെയ്‌ പകുതിയോടെ ഹർജിക്കാരായ ആദ്യ എട്ടുപേർക്ക്‌ അഞ്ചു ലക്ഷം രൂപ വീതം നൽകി.

ബാക്കിയുള്ളവർക്ക്‌ പണം കിട്ടാൻ വീണ്ടും കോടതിയിൽ പോകേണ്ടിവരുമെന്ന് ചില മാധ്യമങ്ങൾ വ്യാഖ്യാനിച്ചു. എന്നാൽ, ജൂലൈ 20 ആകുമ്പോഴേക്കും ആവശ്യമായ അധിക തുകയുൾപ്പെടെ 203.23 കോടി രൂപ വിതരണംചെയ്‌ത്‌ നഷ്ടപരിഹാര വിതരണം നിശ്ചയിച്ചതിലും മൂന്നു മാസംമുമ്പേ സർക്കാർ പൂർത്തിയാക്കി. ഒക്ടോബറോടെ സഹായ വിതരണം പൂർത്തീകരിക്കുമെന്നാണ്‌ സുപ്രീംകോടതിയെ സർക്കാർ അറിയിച്ചിരുന്നത്. നിയമാനുസൃത ആശ്രിത സർട്ടിഫിക്കറ്റ്‌ ഹാജരാക്കാത്ത ഇരുപത്തഞ്ചോളം കുടുംബത്തിനാണ്‌ തുക നൽകാൻ കഴിയാതെവന്നത്.

Related posts

ക​ണ്ണൂ​രി​ൽ ഉ​ഗ്ര​ശേ​ഷി​യു​ള്ള പ​ട​ക്കം പൊ​ട്ടി യു​വാ​വി​ന്‍റെ കൈ​യ്ക്ക് പ​രി​ക്ക്

Aswathi Kottiyoor

പഴയ കാലം ഓർക്കാനാണോ വീതി കുറഞ്ഞ റോഡ്?: ഹൈക്കോടതി.

Aswathi Kottiyoor

സം​സ്ഥാ​ന​മാ​കെ സി​ക്ക വൈ​റ​സി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം: ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox