Uncategorized

അപരിചിതനെ സ്വന്തം സഹോദരനെന്ന് വ്യാജ രേഖയുണ്ടാക്കിയത് മായ, നജീബുമായി അടുപ്പമുണ്ടായിരുന്ന യുവതി അവയവദാന കേസിൽ പിടിയിൽ

കോട്ടയം: അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസിൽ ഒരു യുവതി കൂടി പിടിയിൽ. ഒന്നാംപ്രതി നജീബുമായി അടുപ്പമുണ്ടായിരുന്ന കോട്ടയം വാഴൂര്‍ സ്വദേശി മായയെയാണ് കൊച്ചി അമ്പലമേട് പൊലീസ് അറസ്റ്റു ചെയ്തത്. കേസിൽ ഇതുവരെ ഏഴുപേര്‍ പിടിയിലായി. അവയവ കൈമാറ്റത്തിനായി മായ അപരിചിതനായ ഒരാളെ സ്വന്തം സഹോദരനെന്ന് വ്യാജ രേഖയുണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്. റേഷൻ കാര്‍ഡിലാണ് മായ അപരിചിനെ സഹോദരനാക്കി ചേര്‍ത്തത്. ശേഷം അവയവ ദാനത്തിന് അനുമതി നേടുന്നതിനായി ജില്ലാ തല ഓതറൈസേഷൻ കമ്മിറ്റിക്ക് മുമ്പാകെ മായ തെറ്റായ വിവരങ്ങൾ സമര്‍പ്പിച്ചെന്നും പൊലീസ് കണ്ടെത്തി.നജീബിന്‍റെ ഡയറിലെ വിശദാംശങ്ങളിൽ നിന്നാണ് ഡെബിൻ ജോസിലേക്ക് പൊലീസ് എത്തിയത്. പാവപ്പെട്ടവരെയും പണത്തിന് ആവശ്യമുള്ളവരെയും പ്രലോഭിപ്പിച്ച് അവയവ കൈമാറ്റ തട്ടിപ്പില്‍ പെടുത്തുന്ന ഇടനിലക്കാരനാണ് ഡെബിന്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവര്‍ക്കായി അന്വേഷം തുടരുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button