24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 150 കോടിയുടെ നോര്‍വീജിയന്‍ തുടര്‍നിക്ഷേപം
Kerala

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 150 കോടിയുടെ നോര്‍വീജിയന്‍ തുടര്‍നിക്ഷേപം

കേരളത്തില്‍ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 150 കോടി രൂപയുടെ തുടര്‍ നിക്ഷേപം നടത്തുമെന്ന് പ്രമുഖ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്കലെ ബ്രാന്‍ഡഡ് കണ്‍സ്യൂമര്‍ ഗുഡ്‌സ് സി ഇ ഒ ആറ്റ്‌ലെ വിഡര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കി.

ഭക്ഷ്യ സംസ്‌കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പുവരുത്തുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ഓര്‍ക്കലെ തീരുമാനിച്ചു. കേരളത്തിലെ പ്രമുഖ ബ്രാന്‍ഡായ ഈസ്റ്റേണിന്റെ 67 ശതമാനം ഓഹരിയും വാങ്ങിയ ഓര്‍ക്കലെ ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന പ്രമുഖ നോര്‍വീജിയന്‍ കമ്പനിയാണ്. റിന്യൂവബിള്‍ എനര്‍ജി രംഗത്തും നിക്ഷേപം നടത്താന്‍ ഓര്‍ക്കലെ ആലോചിക്കുന്നുണ്ടെന്ന് ആറ്റ്‌ലെ പറഞ്ഞു.കേരളം ലോകത്തിലെ പ്രധാന സുഗന്ധ വ്യഞ്ജന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ കേന്ദ്രമാണെന്നന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Related posts

കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Aswathi Kottiyoor

സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി പി രാജീവ്

Aswathi Kottiyoor

*ചാടിപ്പോയ ഹനുമാൻ കുരങ്ങ് നഗരത്തിൽ; പിന്തുടർന്ന് മൃഗശാല അധികൃതർ*

Aswathi Kottiyoor
WordPress Image Lightbox