25.2 C
Iritty, IN
October 2, 2024
  • Home
  • Kerala
  • സ്റ്റാലിൻ നടത്തിയത് ഒരൊറ്റ വിദേശയാത്ര, കിട്ടി 1600 കോടി; വരുമാനം കൂട്ടി, കടംകുറച്ച് തമിഴ്‌നാട്
Kerala

സ്റ്റാലിൻ നടത്തിയത് ഒരൊറ്റ വിദേശയാത്ര, കിട്ടി 1600 കോടി; വരുമാനം കൂട്ടി, കടംകുറച്ച് തമിഴ്‌നാട്

കേരളം അടക്കം മറ്റു സംസ്ഥാനങ്ങൾ നിത്യച്ചെലവിനായി കടമെടുത്തു കൂട്ടുമ്പോൾ, വരുമാനം കൂട്ടി കടഭാരം 57% കുറച്ച് തമിഴ്നാട് സർക്കാർ മുന്നോട്ടു പോകുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28,000 കോടി രൂപ കടമെടുത്തിരുന്നെങ്കിൽ കഴിഞ്ഞ ജൂലൈ അവസാനത്തോടെ അത് 12,028 കോടി രൂപയായി കുറഞ്ഞു. സംസ്ഥാന വികസന വായ്പകൾ (എസ്ഡിഎൽ) എന്നറിയപ്പെടുന്ന ബോണ്ടുകളുടെ ഇഷ്യു വഴി സംസ്ഥാനങ്ങൾ വിപണിയിൽനിന്നാണു കടമെടുത്തിരുന്നത്. കടമെടുപ്പു കുറഞ്ഞതു സംസ്ഥാനത്തിന്റെ വരുമാന വർധന മൂലമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 5 ലക്ഷം കോടി കടത്തിൽ മുങ്ങി നിന്ന തമിഴ്നാടിനെ രക്ഷിക്കാനായി എന്തെല്ലാമാണ് സംസ്ഥാന ധനവകുപ്പ് ചെയ്തത്? ആരാണു തമിഴ്നാടിന്റെ സാമ്പത്തിക ഉപദേശക സ്ഥാനത്തുള്ളത്? കഴിഞ്ഞ വർഷത്തേക്കാൾ നികുതി വരുമാനത്തിൽ എങ്ങനെയാണ് തമിഴ്‌നാടിനു വർധനയ്ക്കു സാധിച്ചത്? മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ വിദേശയാത്ര എങ്ങനെയാണ് തമിഴ്‌നാട്ടിലേക്ക് നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള ചാലകശക്തിയാകുന്നത്? മദ്യം വിറ്റല്ലേ തമിഴ്നാട് പണമുണ്ടാക്കുന്നത് എന്ന ചോദ്യത്തിനും സർക്കാരിനു കൃത്യമായ ഉത്തരമുണ്ട്. ജനങ്ങൾക്കു സൗജന്യമായി പാരിതോഷികം (ഫ്രീബീ) നൽകുന്ന തമിഴ്‌നാട് ശൈലിയും ഗുണകരമാണോ? സംസ്ഥാനത്തെ എല്ലാവർക്കും ആദ്യത്തെ 100 യൂണിറ്റ് വൈദ്യുതി ഇപ്പോഴും സൗജന്യമാണ്.

Related posts

തിയറ്ററുകളുടെ വിനോദ, കെട്ടിട നികുതി ഒഴിവാക്കും ; വൈദ്യുതി ഫിക്സഡ് ചാർജ്‌ 50 ശതമാനമാക്കി.

Aswathi Kottiyoor

സുബൈർ കൊലപാതകം : കാർ വാടകയ്‌ക്കെടുത്തത് ബിജെപി പ്രവർത്തകൻ, കൊണ്ടുപോയത് ക്ഷേത്ര ദർശനത്തിനെന്ന പേരിൽ

Aswathi Kottiyoor

അടുത്ത 3 മണിക്കൂറില്‍ ശക്തമായ മഴയ്ക്കും കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത

Aswathi Kottiyoor
WordPress Image Lightbox