ഭാരത് ജോഡോ യാത്രയ്ക്കായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിങ്കളാഴ്ച ഉച്ചയോടെ മൈസൂരിലെത്തി. വ്യാഴാഴ്ച രാവിലെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകും സോണിയ ഗാന്ധി.
അതേസമയം ഭാരത് ജോഡോ യാത്രയ്ക്കിടെ കർണാടകയിലെ ബിജെപി സർക്കാരിലെ അഴിമതിയും 40 ശതമാനം കമ്മീഷൻ വാങ്ങുന്നതു സംബന്ധിച്ചും രാഹുൽ ഗാന്ധി ഉന്നയിച്ചതിന്റെ വെളിച്ചത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കോൺഗ്രസിനെ “ജാമ്യ പാർട്ടി’ എന്ന് മുദ്രകുത്തി.