24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; ജാഗ്രത നിർദ്ദേശം.*
Kerala

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; ജാഗ്രത നിർദ്ദേശം.*

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറിൽ 40km വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ്
ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും, കാറ്റിനും സാധ്യത ഉള്ളത്.

ജാഗ്രത നിർദ്ദേശങ്ങൾ

ഇടിമിന്നൽ കണ്ടുകഴിഞ്ഞാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാതെ സുരക്ഷിതസ്ഥാനത്തേക്ക് മാറുക. ശക്തമായ കാറ്റിനും, മിന്നലിനും വീടിന്റെ ജനലും, വാതിലുകളും അടച്ചിടുക. ജനലുമായിട്ടുള്ള അകലം പാലിക്കുക. പരമാവധി ഭിത്തിയിലൊ,തറയിലൊ സ്പർശിക്കാതിരിക്കുക.

ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വൈദ്യൂതി ബന്ധം ഒഴിവാക്കുക, ടെലിഫോൺ ഉപയോഗിക്കുന്നത് നിർത്തുക .

കുട്ടികൾ തുറസ്സായസ്ഥലത്തും, ടെറസ്സിലും കളിക്കാൻ പാടുള്ളതല്ല. വൃഷങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടേയും ജീവന് നാശം സൃഷ്ടിക്കുന്നു. കൂടാതെ, വൈദ്യൂത ഉപകരണങ്ങൾക്കും കേടുപാട് വരുത്തുന്നു.

Related posts

തീ​ര​ശോ​ഷ​ണം ത​ട​യ​ൽ: കേ​ര​ള​വു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ നോ​ർ​വെ

Aswathi Kottiyoor

അർബുദ ചികിത്സ : കാർക്കിനോസിന്റെ അത്യാധുനിക ലാബ്‌ 11ന്‌ മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും

Aswathi Kottiyoor

സഞ്ജുവിന് ആദ്യം പിഴ 12 ലക്ഷം, ഇന്നലെ 24 ലക്ഷം; എന്താണ് ഇതിനു പിന്നിലെ കളി

Aswathi Kottiyoor
WordPress Image Lightbox