25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നി​രോ​ധ​നം; ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി
Kerala

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നി​രോ​ധ​നം; ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

രാ​ജ്യ​ത്ത് പോ​പ്പു​ല​ര്‍ ഫ്ര​ണ്ടും അ​നു​ബ​ന്ധ​സം​ഘ​ട​ന​ക​ളും നി​രോ​ധി​ച്ച​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

നി​രോ​ധ​നം സം​ബ​ന്ധി​ച്ച കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ലു​ട​ന്‍ പോ​ലീ​സ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള ഓ​ഫീ​സു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പൂ​ട്ടി സീ​ല്‍ ചെ​യ്യും. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും മ​ര​വി​പ്പി​ച്ചേ​ക്കും.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ട​ന​യെ നി​രോ​ധി​​ക്കാ​ന്‍ കേ​ന്ദ്രം തീ​രു​മാ​ന​മെ​ടു​ത്ത​ത്. നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

ഹർത്താലിൽ നഷ്ടം നാമമാത്രം: അധികം സർവീസ് നടത്താത്തത് തുണയായി; തടിരക്ഷിച്ച് കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ

Aswathi Kottiyoor

കോവിഡ് വ്യാപനം ; ഏപ്രില്‍ 16, 17 തിയ്യതികളില്‍ രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന

Aswathi Kottiyoor

കേരള ഹരിത ഹൈഡ്രജൻ ദൗത്യത്തിന് പിന്തുണയുമായി ഗ്രീൻ ഹൈഡ്രജൻ ഓർഗനൈസേഷൻ (GH2)

Aswathi Kottiyoor
WordPress Image Lightbox