27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ചീറ്റകള്‍ തിരിച്ചെത്തിയതില്‍ രാജ്യം അഭിമാനിക്കുന്നു, പേരിടാന്‍ മത്സരംനടത്തും- മന്‍ കി ബാത്തില്‍ മോദി.
Kerala

ചീറ്റകള്‍ തിരിച്ചെത്തിയതില്‍ രാജ്യം അഭിമാനിക്കുന്നു, പേരിടാന്‍ മത്സരംനടത്തും- മന്‍ കി ബാത്തില്‍ മോദി.

ഇന്ത്യയിലേക്കുള്ള ചീറ്റപ്പുലികളുടെ തിരിച്ചുവരവില്‍ രാജ്യത്തെ ജനങ്ങള്‍ ആഹ്ളാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി മോദി. എല്ലാവരും ചോദിക്കുന്നത് ചീറ്റകളെ കാണാന്‍ എപ്പോഴാണ് ഒരു അവസരം ലഭിക്കുക എന്നാണ്. ഉടന്‍ അതിനുള്ള അവസരം ഒരുങ്ങും. ചീറ്റപ്പുലികളെ കുറിച്ചുള്ള പ്രചാരണത്തിനും അവയ്ക്ക് പേരിടാനും പൊതുജനങ്ങള്‍ക്കായി മത്സരം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മന്‍കിബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചണ്ഡീഗഢ് വിമാനത്താവളത്തിന് ഇന്ത്യന്‍ വിപ്ലവകാരി ഭഗത് സിങ്ങിന്റെ പേര് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്രസമരസേനാനികളുടെ പേര് വിവിധ സ്ഥാപനങ്ങള്‍ക്കും മറ്റും നല്‍കുന്നത് അവര്‍ക്കുള്ള നമ്മുടെ ആദരാഞ്ജലിയാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് ആംഗ്യഭാഷയെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി കേരളത്തിലെ മഞ്ജു എന്ന സ്ത്രീയെ കുറിച്ചും പരാമര്‍ശിച്ചു. കേള്‍വിശക്തിയില്ലാത്ത മഞ്ജു ആംഗ്യഭാഷാ അധ്യാപികയാകാന്‍ തീരുമാനിച്ചതിനെ കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞത്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍, സ്വാശ്രയ ഇന്ത്യ, വോക്കല്‍ ഫോര്‍ ലോക്കല്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് പ്രദാനമന്ത്രി ഇന്ന് മന്‍ കി ബാത്തില്‍ സംസാരിച്ചത്.

Related posts

സംരക്ഷിതവനങ്ങളുടെ കരുതൽ മേഖല: അതിരിൽ ഒളിച്ചുകളിച്ച് റവന്യൂ വനം വകുപ്പുകൾ

Aswathi Kottiyoor

ഇടത്തരം കുടുംബങ്ങളുടെ വരുമാനവളർച്ച : രാജ്യത്ത് ഒന്നാമത് മലപ്പുറം

Aswathi Kottiyoor

സിൽവർ ലൈൻ 2025ൽ പൂർത്തിയാകും; സ്ഥലമേറ്റെടുപ്പിന് ഗ്രാമങ്ങളിൽ നാലിരട്ടിയും പട്ടണത്തിൽ രണ്ടിരട്ടിയും നഷ്ടപരിഹാരം

Aswathi Kottiyoor
WordPress Image Lightbox