24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരള പൊലീസ് സൈബർ സുരക്ഷകളിൽ കൂടുതൽ കാര്യക്ഷമമായി: മുഖ്യമന്ത്രി
Kerala

കേരള പൊലീസ് സൈബർ സുരക്ഷകളിൽ കൂടുതൽ കാര്യക്ഷമമായി: മുഖ്യമന്ത്രി

കേരള പൊലീസ് സൈബർ സുരക്ഷകളിൽ കൂടുതൽ കാര്യക്ഷമമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൈബർ സുരക്ഷാ സമ്മേളനം ‘കൊക്കൂണി’ന്റെ 15-ാം പതിപ്പ്‌ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈബർ കുറ്റകൃത്യങ്ങൾക്ക് കൂടുതലായി ഇരകളാകുന്നത് സ്‌ത്രീകളും കുട്ടികളുമാണ്. സൈബർ സുരക്ഷ സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. ഓരോ പൗരന്റേയും ഉത്തരവാദിത്വമാണ്. സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പൊതുജനങ്ങളുടെ കൂടി സഹകരണം ആവശ്യമാണ്. പൊതു-സ്വകാര്യ സഹകരണത്തോടെ സൈബർ സുരക്ഷ വർദ്ധിപ്പിക്കാനാകണമെന്നും കൊക്കൂൺ ശില്‌പശാല ഇതിന് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്റർപോൾ കണക്കു അനുസരിച്ചു കുട്ടികളും യുവാക്കളും സൈബർ സുരക്ഷ ഭീഷണിയിലാണെന്നും സമൂഹ മാധ്യമങ്ങൾ എങ്ങിനെ സുരക്ഷിതമായി ഉപയോഗിക്കണം എന്നതിനെക്കുറിച്ചു ഇവരെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

Related posts

ട്രെയിനിൽ മർദനമേറ്റയാളെ കണ്ടെത്തി; വീട്ടുകാർ ഏറ്റെടുത്തില്ല ; അഗതിമന്ദിരത്തിലാക്കി

Aswathi Kottiyoor

മേയ് 20 മുതൽ 22 വരെ പരശുറാം ഉൾപ്പെടെ വിവിധ ട്രെയിനുകൾ റദ്ദാക്കി

Aswathi Kottiyoor

പിടികൂടിയ തീവ്രവാദിക്ക് രക്തം നൽകി സൈന്യം

Aswathi Kottiyoor
WordPress Image Lightbox