22.9 C
Iritty, IN
February 23, 2024
  • Home
  • Kerala
  • മേയ് 20 മുതൽ 22 വരെ പരശുറാം ഉൾപ്പെടെ വിവിധ ട്രെയിനുകൾ റദ്ദാക്കി
Kerala

മേയ് 20 മുതൽ 22 വരെ പരശുറാം ഉൾപ്പെടെ വിവിധ ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം ∙ ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മേയ്​ 21, 22 തീയതികളിൽ ട്രെയിൻ ഗതാഗത നിയ​ന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. എട്ടു​ ട്രെയിനുകൾ പൂർണമായും എട്ടെണ്ണം ഭാഗികമായും റദ്ദാക്കി. ഏഴ്​ ട്രെയിനുകൾ വൈകി​യാകും യാത്ര തുടങ്ങുക.

∙ പൂർണമായി റദ്ദാക്കുന്നവ​:

16349 കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി (മേയ്​ 21)
16350 നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി (​22)
16344 മധുര-തിരുവനന്തപുരം അമൃത (​22)
16343 തിരുവനന്തപുരം-മധുര അമൃത (21)
16650 നാഗർകോവിൽ-മംഗളൂരു പരശുറാം (21)
16649 മംഗളൂരു-നാഗർകോവിൽ പരശുറാം (20)
12202 കൊച്ചു​വേളി-ലോകമാന്യ തിലക്​ ഗരീബ്​ രഥ്​ (21)
12201 ലോകമാന്യ തിലക്​- കൊച്ചു​വേളി ഗരീബ്​ രഥ്​ (22)

∙ ഭാഗികമായി റദ്ദാക്കുന്നവ

രാവിലെ 5.25ന്​ തിരുവനന്തപുരത്തു നിന്ന്-ഷൊർണൂരേക്ക് പുറപ്പെടുന്ന വേണാട്​ എക്സ്​പ്രസ്​ (16302) മേയ്​ 21ന്​ എറണാകുളത്ത്​ യാത്ര അവസാനിപ്പിക്കും.
ഷൊർണൂർ-തിരുവനന്തപുരം വേണാട്​ (16301) ഷൊർണൂരിന്​ പകരം എറണാകുളത്തുനിന്നാകും (21ന്​ വൈകീട്ട്​ 5.25) യാത്ര തുടങ്ങുക.
21ന് ഉച്ചക്ക്​ 1.25ന്​ പുറപ്പെടേണ്ട എറണാകുളം-ഹസ്രത്ത്​ നിസാമുദ്ദീൻ എക്സ്​പ്രസ്​ (12617) തൃശൂരിൽനിന്നാകും (ഉച്ചക്ക്​​ 2.37) യാത്ര ആരംഭിക്കുക.
21ലെ പാലക്കാട്​-എറണാകുളം മെമു ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കും.
21ന്​ എറണാകുളത്തുനിന്ന്​ തിരിക്കേണ്ട എറണാകുളം-പാലക്കാട്​ മെമു ( 06798) ചാലക്കുടിയിൽനിന്ന്​ (വൈകീട്ട്​ 3.55) യാ​ത്ര തുടങ്ങും
22ന്​ രാത്രി 11.15 ന്​ ഗുരുവായൂരിൽനിന്ന്​ തിരിക്കേണ്ട ഗുരുവായൂർ-ചെന്നൈ എഗ്​മോർ (16128 ) 23ന്​ രാവിലെ 1.20ന് എറണാകുളത്തുനിന്ന്​ യാത്ര തുടങ്ങും.
21 ​​ലെ ചെന്നൈ എഗ്​മോർ-ഗുരുവായൂർ എക്സ്​പ്രസ്​ (16127) എറണാകുളം ജങ്​ഷനിൽ യാത്ര അവസാനിപ്പിക്കും.
22ലെ കണ്ണൂർ-എറണാകുളം എക്സ്​പ്രസ്​ (16306) തൃശൂരിൽ യാത്ര അവസാനിപ്പിക്കും.

∙ യാത്ര തിരിച്ചു വിടുന്നത്

കന്യാകുമാരിയിൽ നിന്ന് രാവിലെ 8.40 ന് പുറപ്പെടുന്ന 16382 കന്യാകുമാരി–പുണെ എക്സ്പ്രസ് മേയ് 21 ന് തിരുനൽവേലി, ഡിണ്ടിഗൽ, ഈറോഡ് വഴി തിരിച്ചു വിടും. ഈ ട്രെയിനിന് തിരുനൽവേലി, മധുര, ഡിണ്ടിഗൽ എന്നിവിടങ്ങളിൽ അന്നു സ്റ്റോപ്പ് ഉണ്ടാകും.∙ വൈകുന്ന ട്രെയിനുകൾ

1. തിരുവനന്തപുരത്തുനിന്ന്​ മേയ്​ 21ന്​ രാവിലെ 6.45ന്​ പുറപ്പെടേണ്ട 17229 തിരുവനന്തപുരം-ഹൈദരാബാദ്​ ശബരി എക്സ്പ്രസ് 5.05​ മണിക്കൂർ വൈകി ഉച്ചക്ക്​​ 12​ നാകും യാത്ര തുടങ്ങുക.
2. തിരുവനന്തപുരത്തുനിന്ന്​ മേയ്​ 21ന് രാവിലെ 9.15ന്​ പുറപ്പെടേണ്ട തിരുവനന്തപുരം-ലോകമാന്യതിലക്​ എക്സ്​പ്രസ്​ മൂന്ന്​ മണിക്കൂർ വൈകി ഉച്ചക്ക്​​ 12.15 ന്​ യാത്ര തുടങ്ങും.
3. കൊച്ചുവേളിയിൽനിന്ന്​ 21ന് രാവിലെ 11.10ന്​ പുറ​പ്പെണ്ടേ 20909 കൊച്ചുവേളി ​-പോർബന്തർ എക്സ്​പ്രസ്​ യാത്ര തുടങ്ങാൻ 1.35 മണിക്കൂർ വൈകി ഉച്ചതിരിഞ്ഞ് 12.45 ന് യാത്ര ആരംഭിക്കും.
4. ആലപ്പഴയിൽനിന്ന്​ ഉച്ചക്ക്​​ 2.50ന്​ യാത്ര തുടങ്ങേണ്ട 16307 ആലപ്പുഴ-കണ്ണൂർ എക്സ്​പ്രസ്​ 21ന്​ 40 മിനിറ്റ്​ വൈകി വൈകീട്ട്​ 3.30ന്​ യാത്ര ആരംഭിക്കും.
5. മംഗളൂരുവിൽനിന്ന്​ ​22ന്​ ഉച്ചക്ക്​ 2.25ന്​ യാത്രയാരംഭിക്കേണ്ട 16348 മംഗളൂരു-തിരുവനന്തപുരം എക്സ്​പ്രസ്​ നാലു മണിക്കൂർ 15 മിനിറ്റ് വൈകി വൈകീട്ട്​ 6.40ന്​ യാത്ര ആരംഭിക്കും.
6. 22ന്​ വൈകീട്ട്​ 5.30ന്​ മംഗളൂരുവിൽനിന്ന്​ പുറപ്പെടേണ്ട 16603 മംഗളൂരു-തിരുവനന്തപുരം എക്സ്​പ്രസ്​ 2.15 മണിക്കൂർ വൈകി രാത്രി 7.45ന്​ യാത്ര തുടങ്ങും.
7. 21ന്​ രാവിലെ 5.15ന്​ ടാറ്റ നഗറിൽനിന്ന്​ പുറപ്പെടേണ്ട 18189 ടാറ്റ നഗർ-എറണാകുളം എക്സ്​പ്രസ്​ യാത്ര പുറപ്പെടാൻ മൂന്നര മണിക്കൂർ വൈകും.

Related posts

ഭൂമിക്കും വീടിനും വിള്ളല്‍ സംഭവിച്ച കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടിയിലെ ഏഴ് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായ

Aswathi Kottiyoor

*വെസ്റ്റ് നൈല്‍ ബാധ: കൊച്ചിയില്‍ ഒരാള്‍ മരിച്ചു.*

Aswathi Kottiyoor

ശനിയാഴ്ചകളിൽ പ്രീ പ്രൈമറി ക്ലാസുകൾ നിർബന്ധമില്ല: സ്കൂളുകൾക്ക് തീരുമാനിക്കാം

Aswathi Kottiyoor
WordPress Image Lightbox