30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഒന്നരലക്ഷത്തോളം പുസ്‌തകങ്ങളുമായി ചിന്ത
Kerala

ഒന്നരലക്ഷത്തോളം പുസ്‌തകങ്ങളുമായി ചിന്ത

ഒന്നരലക്ഷത്തോളം പുസ്‌തകങ്ങളുമായാണ്‌ ചിന്ത പബ്ലിഷേഴ്‌സ്‌ മേളയിലെത്തിയിരിക്കുന്നത്‌.
ലോക സാഹിത്യത്തിലെ വിഖ്യാതകൃതികൾക്കൊപ്പം പുതിയ എഴുത്തുകാരുടെ കൃതികളും ഇവിടെയുണ്ട്‌. പത്ത്‌ സ്‌റ്റാളുകളിലായി 35 ശതമാനം വരെ വിലക്കുറവിലാണ്‌ വിൽപ്പന.
തീസ്‌ത സെതൽവാദിന്റെ ‘ഭരണഘടനയുടെ കാവലാൾ’, ട്രാൻസ്‌ജെൻഡർ സൂര്യയുടെ ജീവിതകഥ ‘അവളിലേക്കുള്ള ദൂരം’, കെ ടി ഗട്ടിയുടെ ‘ അബ്രാഹ്‌മണൻ’, എ പി കളയ്‌ക്കാടിന്റെ ‘സംക്രാന്തി’, ഇ എം എസ്‌ രചിച്ച ‘ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം’, ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ചരിത്രം 1920–-1964, കെ എൻ പണിക്കരുടെ ‘മതം, സ്വത്വം, ദേശീയത’ തുടങ്ങിയ പുസ്‌തകങ്ങളും മേളയിലുണ്ട്‌.
പത്ത്‌ ചിത്രകഥാ പുസ്‌തകങ്ങളുടെ പാക്കേജ്‌ ‘കുട്ടിത്താള’ത്തിന്‌ ആവശ്യക്കാരേറെയാണ്‌. ചരിത്രം, രാഷ്‌ട്രീയം, കല, സിനിമ, നാടകം തുടങ്ങി വിവിധമേഖലകളിലെ ഏറ്റവും പുതിയ പുസ്‌തകങ്ങളടക്കം സ്‌റ്റാളിലുണ്ട്‌.

Related posts

ആധുനിക ശാസ്‌ത്രനേട്ടങ്ങൾ മുഴുവൻജനങ്ങളിലും എത്തണം: മുഖ്യമന്ത്രി

Aswathi Kottiyoor

10 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾക്ക് അനുമതി

Aswathi Kottiyoor

ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യി​ല്ല; മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ച്ചു

Aswathi Kottiyoor
WordPress Image Lightbox