27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ചന്ദനക്കടത്തുകാരായ ശിവപുരം സ്വദേശികൾ മട്ടന്നൂരിൽ അറസ്റ്റിൽ
Kerala

ചന്ദനക്കടത്തുകാരായ ശിവപുരം സ്വദേശികൾ മട്ടന്നൂരിൽ അറസ്റ്റിൽ

മട്ടന്നൂർ: പഴശി കനാലിന് സമീപം വാഹന പരിശോനക്കിടെ 63 കിലോ ചന്ദനവും മുറിക്കാനുപയോഗിച്ച ആയുധങ്ങളും വാഹനവും സഹിതം രണ്ടു പേരെ ഫോറസ്റ്റ് ഫ്ളയിംഗ് സ്ക്വാഡ് അറസ്റ്റു ചെയ്തു.ശിവപുരം സ്വദേശികളായ കെ.ഷൈജു, എം.വിജിൻ എന്നിവരാണ് പിടിയിലായത്.വാഹനത്തിലുണ്ടായിരുന്ന ശ്രീജിത്ത്, ഷിജു,സുജീഷ് എന്നിവർ ഓടി രക്ഷപ്പെട്ടു.ബുധനാഴ്ച വൈകിട്ടാണ് സംഭവം.

ജില്ലക്കും ജില്ലക്ക് പുറത്തേക്കും സർക്കാർ/സ്വകാര്യ ഭൂമിയിൽ നിന്ന് ചന്ദനം മുറിച്ചുകടക്കുന്നവരാണ് സംഘമെന്ന് വനപാലകർ പറഞ്ഞു. അയൽ ജില്ലയിലെ ചന്ദന മാഫിയയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും വനപാലകർ സംശയിക്കുന്നു.

വനം വകുപ്പ് റെയിഞ്ച് ഓഫീസർ വി.രതീശൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.ചന്ദ്രൻ,വി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ലിയാൻഡർ എഡ്വേർഡ്, കെ.വി.സുബിൻ, കെ.ശിവശങ്കർ, സീനിയർ ഫോറസ്റ്റ് ഡ്രൈവർ വി.പ്രതീഷ് എന്നിവരും ചന്ദനക്കടത്ത് സംഘത്തിലുണ്ടായിരുന്നു.പ്രതികളെ കൊട്ടിയൂർ റെയിഞ്ച് വനപാലകർക്ക് കൈമാറും.

Related posts

ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കി; സന്നിധാനത്തേക്ക്‌ ഭക്തരെ കടത്തിവിട്ടു തുടങ്ങി .

Aswathi Kottiyoor

മനസ്സറിഞ്ഞ് ഒന്നാകാൻ “സായൂജ്യം’ പുരനിറഞ്ഞ് ആണുങ്ങൾ

Aswathi Kottiyoor

വാണിജ്യ, വ്യവസായ മേഖലകളിൽ പുതുതലമുറയുടെ കഴിവുകൾ ഉപയോഗപ്പെടുത്തണം: മന്ത്രി പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox