25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പാട്ടുവെച്ച് കുടുങ്ങിയത് 40 ബസുകള്‍, ഹോണ്‍ മുഴക്കി 60-ഉം; ബസുകളില്‍ മിന്നല്‍ പരിശോധന
Kerala

പാട്ടുവെച്ച് കുടുങ്ങിയത് 40 ബസുകള്‍, ഹോണ്‍ മുഴക്കി 60-ഉം; ബസുകളില്‍ മിന്നല്‍ പരിശോധന

സ്വകാര്യ ബസുകളിലും കെ.എസ്.ആര്‍.ടി.സി.യിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വ്യാപക പരിശോധന. ടിക്കറ്റ് കൊടുക്കാത്തതിന് 55 ബസുകള്‍ക്കെതിരേയും എയര്‍ഹോണ്‍ ഉപയോഗിച്ച 60 ബസുകള്‍ക്കെതിരെയും മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിച്ച 40 ബസുകള്‍ക്കെതിരേയും കേസെടുത്തു. ആകെ 104 ബസുകളില്‍ നിന്നായി 1.22ലക്ഷം രൂപയാണ് പിഴയീടാക്കിയത്.ഇതില്‍ പലര്‍ക്കും ഒന്നും രണ്ടും നിയമലംഘനങ്ങളുടെ പേരില്‍ കേസുണ്ട്.

അമിതശബ്ദത്തിലുള്ള ഹോണുകള്‍, മ്യൂസിക് സിസ്റ്റം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. പൊതുഗതാഗത വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധന നടത്തിയത്.
സംസ്ഥാനപാതയില്‍ ടിക്കറ്റ് കൊടുക്കാന്‍ വിസമ്മതിക്കുക, കുട്ടികളെ ബസില്‍ കയറ്റാതിരിക്കുക, അമിതവേഗം എന്നിവയുടെ പേരിലും കേസുണ്ട്. ഇരിങ്ങാലക്കുടയില്‍ നടന്ന പരിശോധനയ്ക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കൃഷ്ണകുമാര്‍, കെ.ആര്‍. പ്രസാദ്, വി.എസ്. സിന്റോ, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷൈബു വര്‍ക്കി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെപ്റ്റംബര്‍ 23 വരെ ബസുകളില്‍ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related posts

ചുരംകയറി കെ ഫോൺ; വയനാട്ടിൽ ആദ്യ കണക്‌ഷൻ കണിയാമ്പറ്റയിൽ

Aswathi Kottiyoor

10 ലക്ഷം തസ്‌തിക റദ്ദാക്കും , യുവജനങ്ങളെ വഞ്ചിച്ച്‌ കേന്ദ്രം

Aswathi Kottiyoor

അടുത്ത ഡിജിപി ആര്?; 5 പേരുടെ പട്ടിക സർക്കാർ തയാറാക്കി; കേന്ദ്രത്തിന് അയയ്ക്കും

Aswathi Kottiyoor
WordPress Image Lightbox