24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • സ​ഞ്ചാ​രി​ക​ളെ ജി​ല്ല​യി​ലെ​ത്തി​ക്കാ​ൻ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ കൂ​ട്ടാ​യ ശ്ര​മം വേ​ണം: ക​ള​ക്ട​ർ
kannur

സ​ഞ്ചാ​രി​ക​ളെ ജി​ല്ല​യി​ലെ​ത്തി​ക്കാ​ൻ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ കൂ​ട്ടാ​യ ശ്ര​മം വേ​ണം: ക​ള​ക്ട​ർ

ക​ണ്ണൂ​രി​ലേ​ക്ക് വി​ദേ​ശ​ത്തു നി​ന്നു​ൾ​പ്പ​ടെ​യു​ള്ള കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കാ​ൻ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ കൂ​ട്ടാ​യ ശ്ര​മം ഉ​ണ്ടാ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ. ജി​ല്ല​യി​ലെ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളെ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രാ​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ത​ളി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ഇ​വി​ടെ​യു​ള്ള സ​ഞ്ചാ​രി​ക​ളെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വി​ദേ​ശ​ങ്ങ​ളി​ലേ​ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​യി എ​ത്തി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ഉ​ണ്ടാ​കു​ന്നി​ല്ല. ജി​ല്ല​യി​ലെ 50 ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളെ പ​രി​ശീ​ല​നം ന​ൽ​കി ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രാ​ക്കി മാ​റ്റി സ​ഞ്ചാ​രി​ക​ളെ ജി​ല്ല​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ജി​ല്ല​യി​ലെ നി​ര​വ​ധി ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ന​മു​ക്കാ​ക​ണ​മെ​ന്നും ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ അ​തി​നു​ള്ള സാ​ധ്യ​ത​ക​ൾ കൂ​ടി​യി​ട്ടു​ണ്ട്. ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഒ​രു​മി​ച്ച് സ​ഹ​ക​രി​ച്ചാ​ൽ പ​ദ്ധ​തി വ​ൻ വി​ജ​യ​മാ​കു​മെ​ന്നും ട്രാ​ൻ​സ് ക​ണ്ണൂ​ർ 2022 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് ക​ള​ക്ട​ർ പ​റ​ഞ്ഞു. മ​ല​ബാ​ർ ടൂ​റി​സം കൗ​ൺ​സി​ൽ കി​റ്റ്സു​മാ​യി സ​ഹ​ക​രി​ച്ച് ത​ളി​പ്പ​റ​മ്പ് ഹൊ​റൈ​സ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മ​ല​ബാ​ർ ടൂ​റി​സം കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് സ​ജീ​ർ പ​ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​ടി​സി ഉ​പ​ദേ​ശ​ക ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജി​ഹാ​ദ് ഹു​സൈ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ടൂ​റി​സം സെ​ക്ര​ട്ട​റി ജെ.​കെ. ജി​ജേ​ഷ് കു​മാ​ർ, ട്രാ​ൻ​സ് പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷെ​യ്ൻ മു​ണ്ട​ക്ക​ൽ, മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ് കൊ​മ്മ​ച്ചി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ജില്ലയിൽ എലിപ്പനി വ്യാപന സാധ്യത: ജാഗ്രത വേണം: ഡി എം ഒ

Aswathi Kottiyoor

കോ​വി​ഡ്; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് പോ​ലീ​സ്

Aswathi Kottiyoor

ആ​റ​ളം ഫാം ​മേ​ഖ​ല​യി​ൽ നാ​യ്ക്ക​ളി​ൽ അ​ജ്ഞാ​തരോ​ഗം

Aswathi Kottiyoor
WordPress Image Lightbox