27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോര്‍ജ്
Kerala

മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോര്‍ജ്

എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയിൽ മാതാപിതാക്കളുടെ മരണത്തെത്തുടര്‍ന്ന് അനാഥരായ മൂന്ന് കുട്ടികള്‍ക്ക് കൈത്താങ്ങായി ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ സംരക്ഷണത്തിന് വനിത ശിശുവികസന വകുപ്പ് ഓരോ കുട്ടിക്കും പ്രതിമാസം 2000 രൂപ വീതം നല്‍കാൻ തീരുമാനിച്ചു.

മാതാപിതാക്കളുടെ മരണത്തോടെ അനാഥമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അമ്മയുടെ മാതാപിതാക്കൾ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചു. തുടര്‍ന്നാണ് സാമ്പത്തിക സഹായം നല്‍കാൻ തീരുമാനിച്ചത്.

എട്ടും അഞ്ചും രണ്ടും ക്ലാസുകളിലായി പഠിക്കുന്ന കുട്ടികളാണ് മാതാപിതാക്കളുടെ വേര്‍പാടിനെ തുടര്‍ന്ന് അനാഥരായത്. 14 വര്‍ഷം മുമ്പാണ് മാതാപിതാക്കളായ ഇവര്‍ തൊഴിലിടങ്ങളിൽ പരിചയപ്പെട്ട് വിവാഹിതരായത്. മാതാപിതാക്കളുടെ വേര്‍പാടിനെ തുടര്‍ന്ന് കുട്ടികൾ അനാഥമായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി നടപടി സ്വീകരിച്ചത്. മന്ത്രി വീണാ ജോര്‍ജ് കുട്ടികളുടെ മുത്തച്ഛനെ വിളിച്ച് സാന്ത്വനിപ്പിക്കുകയും കുട്ടികളുടെ വിവരം അന്വേഷിക്കുകയും ചെയ്തു.

Related posts

തൊഴിലുറപ്പ് ട്രൈബൽ പ്ലസ് പദ്ധതി; തൊഴിലാളികൾക്ക് അധികതൊഴിൽ നൽകാനായെന്ന് മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor

പങ്കാളിത്തപെൻഷൻ: സർക്കാർവിഹിതം 14 ശതമാനമാക്കണമെന്ന് വിദഗ്ധസമിതി………..

അഞ്ചു വർഷം കൂടുമ്പോൾ സർക്കാർ അധ്യാപക‍ർക്ക് സ്ഥലംമാറ്റം’; കരടുനയം തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox