24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ദേശീയ മെഡിക്കൽ കൗൺസിൽ മാനദണ്ഡം ; ഫിലിപ്പൈൻസിലെ ഇന്ത്യൻ വിദ്യാർഥികൾ ആശങ്കയിൽ
Kerala

ദേശീയ മെഡിക്കൽ കൗൺസിൽ മാനദണ്ഡം ; ഫിലിപ്പൈൻസിലെ ഇന്ത്യൻ വിദ്യാർഥികൾ ആശങ്കയിൽ

മെഡിസിൻ പഠനത്തിനായി ഫിലിപ്പൈൻസിലെ വിവിധ കോളേജുകളിൽ ചേർന്ന വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. വിദേശ മെഡിക്കൽ ബിരുദത്തിന് ദേശീയ മെഡിക്കൽ കൗൺസിൽ (എൻഎംസി) ഏർപ്പെടുത്തിയ പുതിയ നിബന്ധനകളാണ് മലയാളികൾ ഉൾപ്പെടെ 13000ത്തോളം ഇന്ത്യൻ വിദ്യാർഥികളെ വെട്ടിലാക്കിയത്.

2021 നവംബറിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 54 മാസം കാലാവധിയുള്ള മെഡിക്കൽ ബിരുദത്തിനുമാത്രമേ അംഗീകാരം ലഭിക്കൂ. പഠിക്കുന്ന രാജ്യത്ത് പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ലഭിക്കുകയും വേണം. ഈ രണ്ട് വ്യവസ്ഥകളും ഫിലിപ്പൈൻസിലെ രീതിയനുസരിച്ച്‌ പ്രാവർത്തികമല്ല.
ഉത്തരവിന്‌ മുമ്പ്‌ എംഡി കോഴ്സിനുചേർന്ന വിദ്യാർഥികൾക്ക് എൻഎംസി ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ എംഡിക്ക് പ്രവേശനം കിട്ടണമെങ്കിൽ ബിഎസ്‌ (ബാച്ചിലർ ഓഫ് സയൻസ്) ബിരുദവും അവിടുത്തെ പ്രവേശനപരീക്ഷയായ എൻമാറ്റും എഴുതണം. ഇതിനായി 2019–-2020 മുതൽ ബിഎസ് കോഴ്സിനു ചേർന്നവരുടെ ഭാവിയാണ് ഉത്തരവിലൂടെ പ്രതിസന്ധിയിലായത്‌.

Related posts

ഇന്ന് എ.കെ.ജി ദിനം

Aswathi Kottiyoor

സിബിഎസ്‌ഇ പ്ലസ് ടു ,10 പരീക്ഷകള്‍ക്കുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

Aswathi Kottiyoor

വേണം വേഗറെയിൽ; കേരളത്തിൽ വാഹനപ്പെരുപ്പമെന്ന് സർവേ

Aswathi Kottiyoor
WordPress Image Lightbox