23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായ പിന്നീട് ചത്തു.*
Kerala

രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായ പിന്നീട് ചത്തു.*

രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു. മറ്റു തെരുവുനായ്ക്കളെയും പട്ടി കടിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു.ഇന്നലെ വൈകീട്ടാണ് രണ്ടു സ്ത്രീകളെ തെരുവുനായ ആക്രമിച്ചത്.

ഒരു സ്ത്രീയെ റോഡില്‍ കൂടി നടന്നുപോകുമ്പോഴാണ് കടിച്ചത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന പ്രായമായ സ്ത്രീയാണ് തെരുവുനായയുടെ കടിയേറ്റ രണ്ടാമത്തെയാള്‍.ചത്ത തെരുവുനായ്ക്ക് പേവിഷബാധയേറ്റിട്ടുണ്ടോ എന്ന സംശയത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. അതിനാല്‍ പരിശോധനയ്ക്ക് വിധേയമാക്കി ഇക്കാര്യം സ്ഥിരീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ ആരംഭിച്ചു.

പ്രദേശത്തെ ജനങ്ങളുടെ ഭീതി അകറ്റാന്‍ വലിയ ക്യാമ്പെയിന്‍ നടത്താനുള്ള തീരുമാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. പ്രദേശത്തെ തെരുവുനായ്ക്കളെ കണ്ടെത്താനും പരിശോധന നടത്താനുമാണ് മൃഗസംരക്ഷണ വകുപ്പ് ക്യാമ്പെയിന്‍ നടത്തുന്നത്.

Related posts

കേരള ചിക്കന്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കും -മന്ത്രി എം.വി. ഗോവിന്ദന്‍

Aswathi Kottiyoor

പ്ല​സ് വ​ണ്‍ പ​രീ​ക്ഷ ഇ​ന്ന് ആ​രം​ഭി​ക്കും

Aswathi Kottiyoor

ആലുവയിൽ ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; കുട്ടിയെ പാടത്തു നിന്ന് കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox