22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലാക്കി മന്ത്രി വീണാ ജോര്‍ജ്
Kerala

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലാക്കി മന്ത്രി വീണാ ജോര്‍ജ്

വാഹനാപകടത്തില്‍പ്പെട്ട അമ്മയേയും കുഞ്ഞുങ്ങളേയും ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കിഴക്കേക്കോട്ടയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ഇരുചക്ര വാഹനത്തിലുണ്ടായിരുന്ന പേയാട് സ്വദേശികളായ അനുവും കുടുംബവും അപകടത്തില്‍പ്പെട്ടത് മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടത്

കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെ പാളയം വിജെടി ഹാളിനു സമീപം അനുവും ഭാര്യ ആതിരയും മക്കളും, സഹോദരന്റെ മക്കളും സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബൈക്കില്‍ നിന്നും ആതിര മക്കളുമായി തെറിച്ച് വീണു. ഇടിച്ച ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോയി. ബൈക്ക് ആതിരയുടെ കാലില്‍ വീണ് പരിക്കേറ്റു. മറ്റാര്‍ക്കും പരിക്ക് പറ്റിയില്ല.

ഓണാഘോഷത്തോടനുബന്ധിച്ച് കടുത്ത ഗതാഗത കുരുക്കുണ്ടായ സമയത്തായിരുന്നു അപകടംനടന്നത് . അപകടം കണ്ട് വണ്ടി നിര്‍ത്തി ഉടന്‍ തന്നെ മന്ത്രി പോലീസിനെ വിവരമറിയിച്ചു. എന്നാല്‍, ഗതാഗത കുരുക്ക് കാരണം ആംബുലന്‍സ് വരാന്‍ വൈകുമെന്നതിനാല്‍ പരിക്കേറ്റ ആതിരയെയും കുഞ്ഞുങ്ങളേയും മന്ത്രി തന്നെ എടുത്ത് വാഹനത്തില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതോടൊപ്പം ആശുപത്രി അധികൃതരെ വിളിച്ച് അടിയന്തര വൈദ്യ സഹായയവും
ഉറപ്പാക്കി.

Related posts

വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; 15 വരെ തുടരും.

Aswathi Kottiyoor

കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസ്; പ്രതി പിടിയിൽ

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് 94,487 നി​ര​ക്ഷ​ര​ര്‍‌; ഇ​നി ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത​യും

Aswathi Kottiyoor
WordPress Image Lightbox