27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മൂ​ന്ന് പ്രൊ​ഫ​ഷ​നു​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ന്‍ ടൂ​റി​സ്റ്റ് വി​സ അ​നു​വ​ദി​ക്കി​ല്ല: സൗ​ദി
Kerala

മൂ​ന്ന് പ്രൊ​ഫ​ഷ​നു​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ന്‍ ടൂ​റി​സ്റ്റ് വി​സ അ​നു​വ​ദി​ക്കി​ല്ല: സൗ​ദി

ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ മൂ​ന്നു പ്രൊ​ഫ​ഷ​നു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് സൗ​ദി​യി​ലേ​ക്കു​ള്ള ഓ​ണ്‍ലൈ​ന്‍ ടൂ​റി​സ്റ്റ് വി​സ​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഡ്രൈ​വ​ർ, ലേ​ബ​ർ, ന​ഴ്സ് എ​ന്നീ മൂ​ന്ന് പ്രൊ​ഫ​ഷ​നു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് വി​ല​ക്ക്. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്‌​പോ​ൺ​സ​ർ​മാ​രോ​ടൊ​പ്പം ടൂ​റി​സ്റ്റ് വി​സ​യി​ൽ വ​രാ​ൻ അ​നു​വാ​ദ​മു​ണ്ട്‌.

ഓ​ണ്‍​ലൈ​ന്‍ ടൂ​റി​സ്റ്റ് വി​സ ല​ഭി​ക്കാ​ത്ത പ്രൊ​ഫ​ഷ​നു​ക​ളി​ലു​ള്ള​വ​ർ​ക്ക് സ​ന്ദ​ർ​ശ​ന വി​സ​യി​ലോ ഉം​റ വി ​സ​യി​ലോ വ​രാ​വു​ന്ന​താ​ണ്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​കൾ​ക്ക് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് വ​രാ​ൻ ഓ​ണ്‍​ലൈ​ന്‍ ടൂ​റി​സ്റ്റ് വി​സ അ​നു​വ​ദി​ക്കു​മെ​ന്ന് ടൂ​റി​സം മ​ന്ത്രാല​യം അ​റി​യി​ച്ച​ത്. സ്പോ​ൺ​സ​ർ വി​ദേ​ശി​യാ​ണെ​ങ്കി​ലും ഈ ​ആ​നൂ​കൂ​ല്യം ല​ഭി​ക്കു​ന്ന​താ​ണ്.

എ​ന്നാ​ൽ ഇ-​ടൂ​റി​സ്റ്റ് വി​സ​യി​ൽ വ​രാ​ൻ വി​ല​ക്കു​ള്ള പ്രൊ​ഫ​ഷ​നു​ക​ളി​ലു​ള്ള​വ​ർ​ക്ക് സ​ന്ദ​ർ​ശ​ന വി​സ​യി​ലോ ഉം​റ വി​സ​യി​ലോ വ​രു​ന്ന​തി​ന് ത​ട​സ​ങ്ങ​ളി​ല്ല. ഇ​ങ്ങി​നെ വ​രു​ന്ന​വ​ർ​ക്ക് മൂ​ന്ന് മാ​സം സൗ​ദി​യി​ൽ ത​ങ്ങാം. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​ൾ​പ്പെ​ടെ 435 റി​യാ​ലാ​ണ് ഓ​ണ്‍​ലൈ​ന്‍ ടൂ​റി​സ്റ്റ് വി​സ​ക്ക് ചെ​ല​വ് വ​രു​ന്ന​ത്.

Related posts

*ചായക്കട വരുമാനത്തിൽ ഭാര്യയ്ക്കൊപ്പം ലോകം ചുറ്റിയ വിജയൻ അന്തരിച്ചു; തനിച്ചായി മോഹന.*

Aswathi Kottiyoor

എല്ലാ തൊഴിലാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ മെയ്ദിനാശംസ നേർന്നു.

Aswathi Kottiyoor

ട്രാക്കിലെ അറ്റകുറ്റപ്പണി:സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം.

WordPress Image Lightbox