25.2 C
Iritty, IN
June 26, 2024
  • Home
  • Kerala
  • *32 വര്‍ഷത്തെ ഇടവേള: കശ്മീരില്‍ വീണ്ടും സിനിമ.*
Kerala

*32 വര്‍ഷത്തെ ഇടവേള: കശ്മീരില്‍ വീണ്ടും സിനിമ.*


മുപ്പത്തിരണ്ടുവര്‍ഷത്തിനുശേഷം കശ്മീര്‍താഴ്‌വരയില്‍ വീണ്ടും ബിഗ് സ്‌ക്രീനില്‍ സിനിമാസ്വാദനത്തിന് അവസരമൊരുങ്ങുന്നു. ശ്രീനഗറിലെ ആദ്യ മള്‍ട്ടിപ്ലെക്‌സ് തിയേറ്റര്‍ ഈ മാസം തുറക്കും. ശിവ്പോരയില്‍ മൂന്നുപ്രദര്‍ശനശാലകളിലായി 520 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.

ഭീകരാക്രമണം വര്‍ധിച്ചതോടെ തൊണ്ണൂറുകളുടെ തുടക്കത്തിലാണ് കശ്മീരില്‍ തിയേറ്ററുകള്‍ അടച്ചത്. എണ്‍പതുകളില്‍ താഴ്വരയില്‍ 15 തിയേറ്ററുകളുണ്ടായിരുന്നു. എല്ലാം അടച്ചു, അതില്‍ ചിലത് സുരക്ഷാസേനയുടെ ക്യാമ്പുകളാക്കി. മറ്റുചിലത് ഹോട്ടലുകളും ആശുപത്രികളുമായി.

1999-ല്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സര്‍ക്കാര്‍ തിയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ശ്രമിച്ചെങ്കിലും ആദ്യപ്രദര്‍ശനത്തിനിടെ ഭീകരാക്രമണമുണ്ടായി; ഒരാള്‍ മരിച്ചു. അതോടെ വീണ്ടും അടയ്ക്കുകയായിരുന്നു.

Related posts

റെയിൽവേ കോവിഡ്‌ കാലത്ത്‌ നിർത്തലാക്കിയ ആനുകൂല്യങ്ങൾ ഇനിയില്ല: കേന്ദ്രം

Aswathi Kottiyoor

സാ​മൂ​ഹ്യ​ക്ഷേ​മ​ പെ​ൻ​ഷ​ൻ : ആറു മാ​സ​ത്തി​നു​ മു​ന്പു​ള്ള വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പറ്റില്ലെന്ന്

Aswathi Kottiyoor

ഇരിട്ടി പുന്നാട് വാഹനാപകടം

Aswathi Kottiyoor
WordPress Image Lightbox