23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പ്രധാനമന്ത്രിയുടെ സന്ദർശനം; രണ്ട് ദിവസം കൊച്ചിയിൽ ഗതാഗതനിയന്ത്രണം
Kerala

പ്രധാനമന്ത്രിയുടെ സന്ദർശനം; രണ്ട് ദിവസം കൊച്ചിയിൽ ഗതാഗതനിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ ഗതാഗതനിയന്ത്രണവും പാർക്കിങ്‌ നിരോധനവും ഏർപ്പെടുത്തി. വ്യാഴം പകൽ രണ്ടുമുതൽ രാത്രി എട്ടുവരെ ദേശീയപാത അത്താണി ജങ്‌ഷൻ മുതൽ കാലടി മറ്റൂരിൽ എംസി റോഡുവരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡിൽ ഗതാഗതം നിരോധിച്ചു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ നേരത്തെ എത്തണം.

വ്യാഴാഴ്ച അങ്കമാലി മുതൽ മുട്ടംവരെയും എംസി റോഡിൽ അങ്കമാലി മുതൽ കാലടിവരെയും എയർപോർട്ട് റോഡിലും പകൽ രണ്ടുമുതൽ രാത്രി എട്ടുവരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. കണ്ടെയ്നർ, ഗുഡ്സ് വാഹനങ്ങളും ഈ സമയം അനുവദിക്കില്ല. അങ്കമാലിയിൽനിന്ന് പെരുമ്പാവൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ മഞ്ഞപ്ര, കോടനാട് വഴി പോകണം. വിമനത്താവള പരിസരത്ത് വെള്ളി രാവിലെ പത്തുമുതൽ രണ്ടുവരെയും ഗതാഗതനിയന്ത്രണമുണ്ടാകും.

വ്യാഴം പകൽ രണ്ടുമുതൽ വെള്ളി പകൽ ഒന്നുവരെ എറണാകുളം നഗരത്തിലും പശ്ചിമകൊച്ചി ഭാഗങ്ങളിലും ഗതാഗതനിയന്ത്രണവും പാർക്കിങ്‌ നിരോധനവുമുണ്ടാകും. ആലുവമുതൽ ഇടപ്പള്ളിവരെയും പാലാരിവട്ടം ജങ്‌ഷൻ, വൈറ്റില, കുണ്ടന്നൂർ, തേവര ഫെറി ജങ്‌ഷൻ, ബിഒടി ഈസ്റ്റ്, ഐലൻഡ്‌ താജ് ഹോട്ടൽവരെയും വെണ്ടുരുത്തി പാലം, കഠാരി ബാഗ്, തേവര ജങ്‌ഷൻ, രവിപുരം എന്നിവിടങ്ങളിലും ഗതാഗതനിയന്ത്രണവും പാർക്കിങ്‌ നിരോധനവുമുണ്ടാകും. വ്യാഴാഴ്ച കണ്ടെയ്നർ റോഡിലും വെള്ളിയാഴ്ച പാലാരിവട്ടംമുതൽ ബാനർജി റോഡ്, എംജി റോഡ്, ബിഒടി ഈസ്റ്റ് വരെയും പകൽ ഒന്നുവരെ ഗതാഗതനിയന്ത്രണമുണ്ട്‌. എറണാകുളം നഗരത്തിൽനിന്ന്‌ പശ്ചിമകൊച്ചിയിലേക്ക് പോകേണ്ട ചെറുവാഹനങ്ങൾക്ക് വൈപ്പിൻ ജങ്കാർ സർവീസ് ഉപയോഗപ്പെടുത്താം.

Related posts

പഴശ്ശി മ്യൂസിയം ദേവസ്വം മന്ത്രി സന്ദർശിച്ചു

Aswathi Kottiyoor

*സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപകമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്‌.*

Aswathi Kottiyoor

സംസ്ഥാന സ്കൂൾ യുവജനോത്സവ നഗരിയിലെത്തുന്ന പതിനായിരങ്ങളുടെ മനം കവരുകയാണ് ഗിറ്റാറിന്റെ ആകൃതിയിലുള്ള കൊടിമരം.

Aswathi Kottiyoor
WordPress Image Lightbox