24.4 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • അമ്പെയ്ത്തിൽ പേരാവൂരിൽ നിന്ന് രണ്ടുപേർ
Peravoor

അമ്പെയ്ത്തിൽ പേരാവൂരിൽ നിന്ന് രണ്ടുപേർ

36-ാമത് ദേശീയ ഗെയിംസ് ചാമ്പ്യൻഷിപ്പ് അമ്പെയ്ത്ത് വിഭാഗത്തിൽ പേരാവൂർ മേഖലയിൽനിന്ന് രണ്ടുപേരെ തിരഞ്ഞെടുത്തു.

സീനിയർ ഇന്ത്യൻ റൗണ്ട് പുരുഷ വിഭാഗത്തിൽ മുഴക്കുന്ന് എടത്തൊട്ടിയിലെ ദശരഥ് രാജഗോപാലും സീനിയർ ഇന്ത്യൻ റൗണ്ട് വനിതാ വിഭാഗത്തിൽ കൊട്ടിയൂർ പാൽച്ചുരത്തെ 15 വയസ്സുകാരി ആർച്ച രാജനുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

എടത്തൊട്ടിയിലെ കെ. വി. രാജഗോപാലിന്റെയും സീമയുടെയും മകനാണ് ദശരഥ് രാജഗോപാൽ.

പാൽച്ചുരത്തെ ഇടമന രാജന്റെയും ബിന്ദുവിന്റെയും മകളാണ് ആർച്ച. അഹമ്മാദാബാദിൽ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ ഏഴുവരെയാണ് അമ്പെയ്ത്ത് മത്സരം നടക്കുകയെന്ന് ആർച്ചറി അസോസിയേഷൻ ജില്ലാ സെക്രട്ടറി തങ്കച്ചൻ കോക്കാട്ട് പറഞ്ഞു.

Related posts

ഓക്സിജൻ കോൺസൻട്രേറ്ററിന്റെ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

വിദ്യാമിത്രം സമ്പാദ്യ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും

Aswathi Kottiyoor

പേരാവൂരിൽ സക്കീർഹുസൈൻ പ്രചരണമാരംഭിച്ചു………

Aswathi Kottiyoor
WordPress Image Lightbox