22 C
Iritty, IN
September 20, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇനി വളര്‍ത്തുനായക്ക് ലൈസന്‍സും വാക്സിനേഷനും നിര്‍ബന്ധം
Kerala

സംസ്ഥാനത്ത് ഇനി വളര്‍ത്തുനായക്ക് ലൈസന്‍സും വാക്സിനേഷനും നിര്‍ബന്ധം

കേരളത്തില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ്, വാക്സിനേഷന്‍ എന്നിവ നിര്‍ബന്ധമാക്കി പഞ്ചായത്ത് ഡയറക്ടറുടെ സര്‍ക്കുലര്‍.തെരുവുനായ ആക്രമണവും പേപ്പട്ടിയുടെ കടിയേറ്റവരുടെ എണ്ണവും കൂടിവരുന്ന പശ്ചാത്തലത്തിലാണ് പഞ്ചായത്ത് ഡയറക്ടര്‍ സര്‍ക്കുലറിറക്കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും ലൈസന്‍സ് എടുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.

പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ വാക്സിനേഷന്‍ ക്യാമ്ബുകള്‍ സംഘടിപ്പിച്ച്‌ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും വാക്സിനേഷന്‍ നടത്തിയെന്നു ഉറപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ലൈസന്‍സില്‍ പറഞ്ഞിട്ടുള്ള ചട്ടങ്ങള്‍ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കാത്ത ഒരു വ്യക്തിക്കും പഞ്ചായത്ത് പ്രദേശത്ത് നായ്ക്കളെ വളര്‍ത്താന്‍ അനുമതിയുണ്ടാകില്ല. ഇതു സംബന്ധിച്ച്‌ കര്‍ശന നിര്‍ദേശം നല്‍കി പഞ്ചായത്ത് സെക്രട്ടറിമാര്‍ നോട്ടീസുകള്‍ പുറപ്പെടുവിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Related posts

ബൈക്കുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

Aswathi Kottiyoor

സജി ചെറിയാന്റെ സത്യപ്രതിജ്ഞ: സമ്മർദത്തിലായത്‌ മാധ്യമങ്ങൾ

Aswathi Kottiyoor

അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്നു

Aswathi Kottiyoor
WordPress Image Lightbox