24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വളങ്ങൾക്ക് ഇനി പൊതുനാമം; എല്ലാം ‘ഭാരത് ’ മയം.
Kerala

വളങ്ങൾക്ക് ഇനി പൊതുനാമം; എല്ലാം ‘ഭാരത് ’ മയം.

കേന്ദ്രസർക്കാർ സബ്സിഡിയുള്ള രാസവളങ്ങൾക്കു ‘ഭാരത്’ എന്ന പൊതുനാമവും ലോഗോയും നൽകാനുളള ‘വൺ നേഷൻ, വൺ ഫെർട്ടിലൈസർ’ നയം ഫാക്ട് ഉൾപ്പെടെയുള്ള രാസവളം നിർമാണ കമ്പനികൾക്കെല്ലാം വിപണിയിൽ വെല്ലുവിളിയായേക്കും.

ഉൽപന്നങ്ങളുടെ പ്രശസ്തമായ പേരുകൾ ഒഴിവാക്കേണ്ടി വരുമെന്നതാണു പ്രധാന തിരിച്ചടി. ഫാക്ടിന്റെ വിഖ്യാതമായ ഫാക്ടംഫോസ് പുതിയ നയപ്രകാരം ‘ഭാരത് എൻപികെ’ എന്നായിരിക്കും അറിയപ്പെടുക. എൻപികെ (നൈട്രജൻ – ഫോസ്ഫറസ് – പൊട്ടാസ്യം) വിഭാഗത്തിൽപ്പെട്ട വളമാണു ഫാക്ടംഫോസ്.

മറ്റു കമ്പനികളുടെ എൻപികെ വളങ്ങൾക്കും ഭാരത് എൻപികെ എന്നു തന്നെയായിരിക്കും പേര്. സബ്സിഡി വളങ്ങളെല്ലാം ഏതു കമ്പനി നിർമിച്ചതാണെങ്കിലും ഭാരത് എൻപികെ, ഭാരത് യൂറിയ, ഭാരത് ഡിഎപി, ഭാരത് എംഒപി എന്നിങ്ങനെ പൊതുപേരിലും ലോഗോയിലുമാണ് ഒക്ടോബർ 2 മുതൽ വിപണിയിലെത്തുക. നിർമാതാവിന്റെ പേരും ചിഹ്നവും ചാക്കിന്റെ ഒരു വശത്തിന്റെ മൂന്നിലൊന്നു ഭാഗത്ത് എഴുതാം. ഫലത്തിൽ ലോഗോ ചെറുതാക്കേണ്ടി വരും. സെപ്റ്റംബർ 15 നു ശേഷം പഴയ രൂപത്തിലുള്ള ചാക്കുകൾ വാങ്ങാൻ കമ്പനികൾക്ക് അനുമതിയില്ല. അതേസമയം, സ്റ്റോക്കുള്ളവ ഡിസംബർ 31 വരെ ഉപയോഗിക്കാം. പുതിയ രൂപകൽപന പ്രകാരമുള്ള ചാക്കിൽ പ്രധാനമന്ത്രി ഭാരതീയ ജനുർവരക് പരിയോജന (പിഎംബിജെപി) എന്നും രേഖപ്പെടുത്തണം.

ബ്രാൻഡ് മൂല്യം പോകും

പൊതുനാമവും ലോഗോയും വരുന്നതോടെ കമ്പനികളുടെ ബ്രാൻഡ് മൂല്യവും വിപണിയിൽ വേറിട്ടു നിൽക്കാനുള്ള ശേഷിയും ഇല്ലാതാകുമെന്നാണ് രാസവള നിർമാതാക്കളുടെ ആശങ്ക. പല കമ്പനികളും മൂല്യവർധിത ഉൽപന്നങ്ങളായാണു വളങ്ങൾ വിപണിയിൽ എത്തിച്ചിരുന്നത്. എൻപികെ വളമാണെങ്കിൽ പോലും പല കമ്പനികളും വേറിട്ട ചേരുവകൾ ഉൾപ്പെടുത്തിയാണ് വിപണിയിൽ മത്സരക്ഷമത ഉറപ്പു വരുത്തിയിരുന്നത്.

Related posts

വിജയ് ബാബു ഇന്ന് മുൻകൂർ ജാമ്യഹർജി നൽകും; എട്ടുപേരുടെ മൊഴി രേഖപ്പെടുത്തി.*

Aswathi Kottiyoor

സർക്കാ‍ർ വണ്ടികളെ ഇനി‘വീൽ’ നിരീക്ഷിക്കും.

Aswathi Kottiyoor

*എ.എന്‍. ഷംസീര്‍ ഇനി സഭാനാഥന്‍; 96 വോട്ട് കിട്ടി, യുഡിഎഫിന് 40.

Aswathi Kottiyoor
WordPress Image Lightbox