കണ്ണൂർ: ഓണത്തെ വരവേല്‍ക്കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഓണം ജില്ലാ ഫെയറിന് കണ്ണൂരില്‍ തുടക്കമായി. കടന്നപ്പള്ളി രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ ഏഴ് വരെ പോലീസ് സഭാ ഹാളിലാണ് ഓണം ഫെയര്‍.അവശ്യസാധനങ്ങള്‍ക്ക് സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്ന ഓണക്കാല സ്പെഷല്‍ സബ്സിഡി ഇവിടെയും ലഭിക്കും. ചെറുപയര്‍ (കിലോ 74 രൂപ), ഉഴുന്ന് പരിപ്പ് (66രൂപ), കടല(43 രൂപ), വന്‍ പയര്‍ (45 രൂപ), പരിപ്പ് (65 രൂപ), ഉണക്ക് മുളക്(75 രൂപ), മല്ലി (79 രൂപ), പഞ്ചസാര (22 രൂപ), ജയ അരി(25 രൂപ ), കുറുവ അരി(25 രൂപ), മാവേലി പച്ചരി (23 രൂപ), മാവേലി മട്ട അരി (24 രൂപ), എഫ്സിഐ പച്ചരി (23 രൂപ) എഫ് സിഐ പുഴുങ്ങലരി (25 രൂപ) ശബരി വെളിച്ചെണ്ണ അര ലിറ്റര്‍ (46 രൂപ) തുടങ്ങിയവയ്ക്കാണ് സബിസിഡിയുള്ളത്. റേഷന്‍ കാര്‍ഡുമായി എത്തുന്നവര്‍ക്കാണ് അഞ്ചുശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവ് ലഭിക്കുക. ഒരു കാര്‍ഡില്‍ ഒരു തവണ മാത്രമേ സാധനങ്ങള്‍ വാങ്ങാനാകു. ഫാന്‍, മിക്സി, പ്രഷര്‍ കുക്കര്‍ തുടങ്ങിയ ഗ്യഹോപകരണങ്ങളും വില്‍പ്പനക്കുണ്ട്. ജില്ലാ സപ്ലൈ ഓഫീസര്‍ കെ.അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. രാവിലെ 9.30 മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തന സമയം.