27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെ.എസ്.ആര്‍.ടി.സി പെന്‍ഷൻ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും
Kerala

കെ.എസ്.ആര്‍.ടി.സി പെന്‍ഷൻ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും

കെ.എസ്.ആര്‍.ടി.സി പെന്‍ഷൻ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധിയും നീട്ടിയിട്ടുണ്ട്. ജൂണ്‍ 30 ന് അവസാനിച്ച കരാർ അടുത്ത വർഷം ജൂൺ വരെ നീട്ടി. കരാറിൽ തീരുമാനമാകാത്തതിനാൽ രണ്ടുമാസത്തെ പെൻഷൻ മുടങ്ങിയത് 24 വാർത്തയാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ നടപടിയുണ്ടായത്. 41000 പെൻഷൻകാരാണ് പെൻഷൻ കിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തില്‍ സര്‍ക്കാര്‍ പണം കൊടുക്കണമെന്ന് കോടതി നിര്‍ദ്ദേശമുണ്ടെങ്കിലും ധനവകുപ്പ് ഇത് വരെയും തീരുമാനമെടുത്തിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താനാണ് ആലോചന. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിനും, അലവന്‍സിനുമായി 103 കോടി രൂപ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. പത്ത് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

Related posts

കെ ഡിസ്‌ക്‌; തൊഴിൽസന്നദ്ധതയും നൈപുണ്യവും മനസ്സിലാക്കാൻ ‘ഷീ കോച്ചസ്‌’

Aswathi Kottiyoor

കോച്ച്‌ ഫാക്ടറിമുതൽ നേമം ടെർമിനൽവരെ ; കനിയാതെ റെയിൽവേ

Aswathi Kottiyoor

അ​തി​ജീ​വ​ന സ​ന്ദേ​ശ​മാ​യി ഭി​ന്ന​ശേ​ഷി കാ​യി​കമേ​ള

Aswathi Kottiyoor
WordPress Image Lightbox